അഭിനയത്തിലും സംഗീതത്തിലും കഴിവ് തെളിയിച്ച് ആരാധക ഹൃദയങ്ങളില്‍ ഇടം നേടയിരിക്കുകയാണ് പത്ത് വയസ്സുകാരനായ ജെയ്ദന്‍ ഫിലിപ്പ്. സഹോദയ യൂത്ത് ഫെസ്റ്റിവലില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടി സംഗീതത്തിലുള്ള തന്റെ മികവും തെളിയിച്ച് കഴിഞ്ഞു ജെയ്ദന്‍.

ലളിതഗാനം, നാടന്‍ പാട്ട്, മലയാളം കവിത എന്നീ ഇനങ്ങളിലാണ് ജെയ്ദാന്‍ ഒന്നാം സ്ഥാ നം കരസ്ഥമാക്കിയത്. സൂപ്പര്‍ താരം പ്രിഥ്വിരാജ് നായകാനായ മാസ്റ്റര്‍ എന്ന ചിത്രത്തി ലൂടെ മലയാള സിനിമയിലും അഭിനയിച്ചിരുന്നു. നാലാം വയസ്സിലാണ് സിനിമയില്‍ അ ഭിനയിച്ചത്. ഏറ്റുമാനൂര്‍ എബനേസര്‍ ഇന്റര്‍നാഷണല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ അ ഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജെയ്ദന്‍ ഗുഡ് നസ് ടി.വി ചാനലില്‍ ‘വോയ്സ് ഓഫ് ഗുഡ് നസ് എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയാണ്.

ഫിലിപ്പ് ഇല്ലിക്കല്‍ ജെസി ഫിലിപ്പ് ദമ്പതികളുടെ മകനാണ് ജെയ്ദന്‍. ജോഷ്വ, ജേക്കബ് ഫിലിപ്പ് എന്നിവര്‍ സഹോദരങ്ങളാണ്.