ദേവകിക്ക് തുണ നൽകുന്നതിന് കോടതിയുടെ നിരീക്ഷകരെത്തുന്നു
എരുമലി : സ്വന്തം വീട് വിട്ടിറങ്ങി അമ്പല നടപ്പന്തലിൽ അന്തിയുറങ്ങി കഴിയുന്ന വയോ ധികയെ നേരിൽ കണ്ട് വിവരങ്ങൾ തിരക്കിയറിയുന്നതിന് കോടതി നിർദേശപ്രകാരം പാ രാലീഗൽ വാളൻറ്റിയറും ലീഗൽ സർവീസസ് അദാലത്ത് സെക്കട്ടറിയും എത്തുന്നു. സ്വ ന്തം വീട്ടിൽ നിന്ന് മക്കൾ ഇറക്കിവിട്ടെന്ന് പരാതിപ്പെട്ട് കനകപ്പലം തോപ്പിൽ ദേവകി (75) യാണ് എരുമേലി വലിയമ്പലത്തിലെ നടപ്പന്തലിൽ കഴിയുന്നത്. മാധ്യമ വാർത്തകളിലൂ ടെ ദേവകിയെപ്പറ്റി അറിഞ്ഞ കാഞ്ഞിരപ്പളളി ഒന്നാം ക്ലാസ് ജുഡീഷ്യൽ കോടതി മജി സ്ത്രേട്ട് എരുമേലി പോലിസിൻറ്റെ റിപ്പോർട്ട് കൂടി പരിഗണിച്ചതിനൊടുവിലാണ് ഇപ്പോ ൾ നിരീക്ഷകരെ നിയോഗിച്ചിരിക്കുന്നത്.
നിരീക്ഷകർ വിവര ശേഖരണത്തിനായി ഇന്ന് ദേവകിയെയും മക്കളെയും കാണും. ദേവ കിയെ മക്കൾക്കൊപ്പം വിട്ട് പല തവണ രമ്യതയിലാക്കിയതാണെന്നാണ് കോടതിക്ക് പോ ലിസ് റിപ്പോർട്ട് നൽകിയത്. എന്നാൽ രമ്യതയിലായി ഒരുമിച്ച് താമസിക്കാൻ കഴിഞ്ഞിട്ടി ല്ലെന്നാണ് ദേവകി പറയുന്നത്. അമ്മ നിരന്തരം കലഹമുണ്ടാക്കി സ്വയം ഇറങ്ങിപ്പോവു കയാണെന്ന് മക്കൾ പറയുമ്പോഴും ബലമായി വീട്ടിൽ നിന്നും മക്കളും മരുമക്കളും ചേർ ന്ന് ഇറക്കിവിടുകയാണെന്നാണ് ദേവകി പറയുന്നത്.
വീടും സ്ഥലവും തൻറ്റെ പേരിലാ ണെന്ന് അവകാശപ്പെടുന്ന ദേവകി ഇതെല്ലാം മക്കളെ ഒഴിപ്പിച്ച് വിട്ടുകിട്ടാനാണ് ആവശ്യപ്പെടുന്നത്. മനുഷ്യാവകാശ ജനകീയ സംഘടനാ ഭാര വാഹി എച്ച് അബ്ദുൽ അസീസാണ് ദേവകിയെപ്പറ്റിയുളള മാധ്യമ വാർത്തകൾ കോടതി യുടെ ശ്രദ്ധയിൽപെടുത്തിയത്.