കാഞ്ഞിരപ്പള്ളി: മനോദൗര്‍ബല്യം ഉള്‍പ്പെടെയുള്ള രോഗം ബാധിച്ച് തെരുവില്‍ അല ഞ്ഞു തിരിയുന്നവരെ കണ്ടെത്തി ശുശ്രൂഷിക്കുന്ന കാഞ്ഞിരപ്പള്ളി അഭയഭവനില്‍ പു തുവസ്ത്രങ്ങളുമായി കോടതിയുമെത്തി.കാഞ്ഞിരപ്പള്ളി ലീഗല്‍ സര്‍വീസ് കോടതിയു ടെയും പിയുസിഎല്ലിന്റെയും ആഭിമുഖ്യത്തിലാണ് മുഴുവന്‍ അന്തേവാസികള്‍ക്കും വസ്ത്രങ്ങള്‍ വിതരണം ചെയ്തത്.കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റും ലീഗല്‍ സര്‍വീസ് കോടതി ചെയര്‍പേഴ്സ ണുമായ റോഷന്‍ തോമസ് വസ്ത്രങ്ങള്‍ വിതരണം ചെയ്യുകയും അന്തേവാസികളുടെ പരാതി കേള്‍ക്കുകയും ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ് അധ്യക്ഷതവഹിച്ചു. സാജന്‍ കു ന്നത്ത്, എം.എ. ഷാജി, എം.കെ. അനന്തന്‍, മെംബര്‍ റിജോ വാളാന്തറ, ജോര്‍ജ് വര്‍ഗീ സ് പൊട്ടംകുളം, ജോണ്‍ ജോസഫ്, സലീനാ സെയ്ത്, പി.വി. ജോസഫ്, എച്ച്. അബ്ദുള്‍ അസീസ് എന്നിവര്‍ പ്രസംഗിച്ചു.