എരുമേലി : മക്കള്‍ വീട്ടില്‍ നിന്നും ഇറക്കിവിട്ടെന്ന 60 കാരിയായ ദേവകിയുടെ പരാ തിക്ക് പരിഹാരം കിട്ടാതെ പോലീസ്. ദേവകിയാകട്ടെ സ്വന്തം വീട്ടിലേയ്ക്ക് പോലീസ് കൂട്ടിക്കൊണ്ടുപോകുമെന്ന പ്രതീക്ഷയില്‍ എരുമേലി ടൗണിലൂടെ അലയുന്നു. അതേ സ മയം അമ്മയെ ഇറക്കിവിട്ടതല്ലെന്നും സ്വയം ഇറങ്ങിപ്പോയതാണെന്നും നിരന്തരം പ്ര ശ്നം സൃഷ്ടിച്ച് അപമാനിക്കുകയാണെന്ന് മക്കള്‍.
ശ്രീനിപുരം രാജീവ് ഭവന് തോപ്പില്‍ വീട്ടില്‍ ദേവകിയാണ് എരുമേലിയില്‍ ഏതാനും ആഴ്ചകളായി കടത്തിണ്ണയിലും ക്ഷേത്ര നടപ്പന്തലിലുമായി കഴിയുന്നത്. ദേവകിയെ സ്വന്തം വീട്ടില്‍ താമസിപ്പിക്കുന്നതിന് മക്കളുമായി പോലീസ് സംസാരിച്ചിരുന്നു. മക്കളെ അനുനയിപ്പിച്ചതിനൊടൂവില് ദേവകിയെ വീട്ടില്‍ എത്തിച്ചെങ്കിലും അടുത്ത ദിവസം ദേവകി വീണ്ടും ടൗണില്‍ അലയാന്‍ തുടങ്ങി. മക്കള്‍ താമസിക്കുന്ന വീട് ദേവകിക്ക് പൂര്‍ണ്ണമായി വിട്ടുകിട്ടണമെന്നാണ് ആവശ്യം.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഉന്തുവണ്ടിയില്‍ കടല വിറ്റ് ജീവിതം ആരംഭിച്ച ദേവകി മൂന്ന് വിവാഹം കഴിച്ചിരുന്നു. മക്കള്‍ ഉണ്ടായപ്പോള്‍ ആദ്യഭര്‍ത്താവ് ഉപേക്ഷിച്ചു പോയി. രണ്ടാമത്തെയാള്‍ മരണപ്പെട്ടു. മൂന്നാമത്തെ ഭര്‍ത്താവും ഉപേക്ഷിച്ചതോടെ രണ്ട് ആണ്മക്കള്ക്കൊപ്പം ദേവകി തനിച്ചായി. മക്കള്‍ക്ക് കുടുംബവും മറ്റുമായ തോടെയാണ് വീടുവിട്ട് ഇറങ്ങേണ്ടിവന്നതെന്ന് സങ്കടത്തോടെ ദേവകി പറയുന്നു. പകല്‍ ടൗണിലൂടെ അലയുന്ന ദേവകി വൈകിട്ട് എരുമേലി ധര്‍മ്മശാസ്താ ക്ഷേത്ര ത്തിന്റെ നടപ്പന്തലിലാണ് ഉറങ്ങുന്നത്. ഇവിടേയും ചിലര്‍ ശല്യം ചെയ്യാന്‍ എത്തു ന്നുണ്ടെന്ന് ദേവകി പറയുന്നു.