അപ്രതീക്ഷിതമായെത്തിയ അതിഥിയെ കണ്ട് കെ.എം.എ ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ ആദ്യമൊന്ന് ഞെട്ടി. ഞെട്ടല്‍ പിന്നെ അമ്പരപ്പിന് വഴിമാറി. പൂതക്കുഴി-പട്ടിമറ്റം റോഡില്‍ പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളെ കാണാനാണ് അപ്രതീക്ഷിത അഥിതിയായി കേരളത്തിന്റെ ധനകാര്യ വകുപ്പ് മന്ത്രി ഡോ: ടി.എം. തോമസ് ഐസക് എത്തിയത്.ടെലിവിഷനിലും, പത്രങ്ങളിലും മാത്രം കണ്ട് പരിചയ മുള്ള മന്ത്രിയെ നേരില്‍ കണ്ടത് കുരുന്നുകള്‍ക്ക് ആഹ്ലാദമായി.

മന്ത്രിയുടെ താര പരിവേഷമില്ലാതെ കുട്ടികളെ കൊഞ്ചിച്ചും, വര്‍ത്തമാനം പറഞ്ഞും, ഒപ്പം ചായ കുടിച്ചും, ഫോട്ടോയുമെടുത്തും മന്ത്രി കുരുന്ന് മനസ്സുകളിലിടം നേടി. ഇരു പത്തിയൊന്ന് വര്‍ഷം മുമ്പാരംഭിച്ച ചില്‍ഡ്രന്‍സ് ഹോമിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിലയിരുത്തി.ആലുവയില്‍ അദ്ധ്യാപികയായ ആദ്യ കുട്ടി മുതല്‍ ഇപ്പോഴുള്ള ഇരുപ ത്തിയൊമ്പത് കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഇവിടെ താമസിച്ച് ഉന്നത വിദ്യാ ഭ്യാസം പൂര്‍ത്തികരിച്ചത്.
നാലു പേരുടെ വിവാഹവും ഹോം അധികൃതര്‍ നടത്തിക്കൊടുത്തു.പൊതു പരിപാടി ക്കായി കാഞ്ഞിരപ്പള്ളിയിലെത്തിയ മന്ത്രി സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറി ച്ച് കേട്ടറിഞ്ഞാണ് സ്ഥലം സന്ദര്‍ശിച്ചത്.ഗ്രാമ പഞ്ചായത്തംഗങ്ങളായ എം.എ.റിബിന്‍ ഷാ, സുബിന്‍ സലീം, ചില്‍ഡ്രന്‍സ് ഹോം അധികൃതരായ വി.എം. ജലാലുദ്ദീന്‍, ഡോ: എം.എസ്.അബ്ദുല്‍ സലാം മഠത്തില്‍, റിയാസ് കാള്‍ടെക്‌സ്, സിറാജുദീന്‍ തൈ പറമ്പില്‍, അസീസ് തേനംമാക്കല്‍, ഹോം അഡ്മിനിസ്‌ട്രേറ്റര്‍ ഗ്രീഷ്മ ജോസ് എന്നിവര്‍ ചേര്‍ന്ന് മന്ത്രിയെ സ്വീകരിച്ചു.