ശക്തമായ കാറ്റിലും മഴയിലും മറിഞ്ഞു വീണ് അപകടമുണ്ടായേക്കാവുന്ന അവസ്ഥയിലുളള മരങ്ങള്‍ ഉടന്‍ മുറിച്ചു നീക്കണമെന്ന് ജില്ലാ വികസന സമിതി   യോഗത്തില്‍ ജില്ലാ കളക്ടര്‍ സി.എ ലത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മരങ്ങള്‍ മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ടുളള പരാതി ലഭിച്ചാലുടന്‍ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസസ്, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുദ്യോഗസ്ഥര്‍ ഇടപെട്ട് നടപടികള്‍ സ്വീകരി ക്കണം. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുളള സ്ഥലത്ത് നില്‍ക്കുന്ന മരങ്ങളും പരാതി ലഭിച്ചാലുടന്‍ മുറിച്ചു മാറ്റണം. ഇതിനാവശ്യമായി വരുന്ന ചെലവ് ഉടമസ്ഥനില്‍ നിന്ന് ഈടാക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.