കാഞ്ഞിരപ്പള്ളി: തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് മൃതദേഹം പൊടിമറ്റം കുന്നുംഭാഗത്തുള്ള വീട്ടിലെത്തിച്ചത്. ബന്ധുക്കളും നാട്ടുകാരുമായ നിരവധിപേര്‍ സ ഹോദരങ്ങളായ പുത്തന്‍പുരയ്ക്കല്‍ ചന്ദ്രന്‍ (55), അനിയന്‍ (50) എന്നിവരെ അവ സാനമായി കാണുവാന്‍ തടിച്ച് കൂടിയിരുന്നു.

അടുത്തടുത്ത വീടുകളിലാണ് ഇവര്‍ താമസിച്ചിരുന്നു. മൃതദേഹം കുടുംബവീട്ടീലാണ് എത്തിച്ചത്. ചന്ദ്രന്റെ കൊച്ചുമകന്റെ നൂല്കെട്ട് ചടങ്ങ് തിങ്കളാഴ്ച നടക്കാനിരിക്കു കയായിരുന്നു. ഇതിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരിക്കവെയാണ് അപ കടം സംഭവിക്കുന്നത്. വൈകുന്നേരം നാലരയോടെ വീടിനോട് ചേര്‍ന്ന് അടുത്തുട ത്താ യിത്തന്നെയാണ് ഇരുവര്‍ക്കും ചിതയൊരുക്കിയത്. പൊടിമറ്റം ക്ലാര മഠത്തിലെ ജീവ നക്കാരനായിരുന്നു ചന്ദ്രന്‍. 
മഠത്തിലും ചന്ദ്രന്റെ മൃതദേഹം പൊതുദര്‍ശനത്തിനായി വച്ചിരുന്നു. തുടര്‍ന്നാണ് വീട്ടിലേക്കെത്തിച്ചത്. ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു അപകടം. ഇരുവരും സമൂദായത്തിന്റെ യോഗം കഴിഞ്ഞ് കോരുത്തോട്ടില്‍ നിന്നും മടങ്ങിവരവെയാണ് അപകടം ഉണ്ടാകുന്നത്.മടുക്കയില്‍ നിന്നും മുണ്ടക്കയം ഭാഗത്തേയ്ക്ക് വരികയായിരുന്നു ഇരു വാഹനങ്ങളും പാറമടജംക്ഷന് സമീപം വളവില്‍ നിയന്ത്രം വിട്ട കാര്‍ മുന്‍പില്‍ പേവുകയായിരുന്ന സ്‌കൂട്ടര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ആസുപത്രിയിലെത്തുന്നതിന് മുന്‍പേ ഇരുവരും മരിച്ചിരുന്നു.