കാഞ്ഞിരപ്പള്ളി : അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജിലെ ഇലക്ട്രോണിക്‌സ് മൂ ന്നാം വര്‍ഷ വിദ്യാര്‍ഥികളുമായി പഠനയാത്ര പോയ ബസ് അപകടത്തില്‍ പെട്ട് മരണ മടഞ്ഞ വയനാട് സുല്‍ത്താന്‍ബത്തേരി സ്വദേശി ഐറിന്റെ സംസ്‌കാരം ഞായറാഴ്ച്ച യും മുണ്ടക്കയം വരിക്കാനി സ്വദേശി മെറിന്റെ സംസ്‌കാരം ചൊവ്വാഴ്ചയും നടക്കും. വയനാട് സ്വദേശി ഐറിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്കി.
മെറിന്‍ സംഭവ സ്ഥലത്ത് വെച്ചും ഐറിന്‍ ആശുപത്രിയിലേക്ക് പോവുകയും വഴി യിലുമാണ് മരിച്ചത്. അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജിലെ ഇലക്ട്രണിക് ആന്‍ ഡ് കമ്മ്യൂണിക്കേഷനിലെ വിദ്യാര്‍ത്ഥികളാണ് കോളേജില് നിന്നും ഔദ്യോഗികമായി നടത്തിയ സ്റ്റഡി ടൂര്‍ കഴിഞ്ഞ് മടങ്ങവെ അപകടത്തില്‍പ്പെട്ടത്. 
അപകടത്തില്‍ മരിച്ച ഐറിന്റെ സംസ്‌കാരം നാളെ പത്തുമണിക്ക് വയനാട് സുല്‍ ത്താന്‍ബത്തേരി കൊടുവെട്ടി ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ നടക്കും. മുണ്ടക്കയം സ്വദേശി മെറിന്റെ മൃതദേഹം ഞായറാഴ്ച്ച ഉച്ചയോടെ നാട്ടില്‍ എത്തിക്കും. കാഞ്ഞി രപ്പള്ളി മേരി ക്യുന്‍സ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹം തി ങ്കളാഴ്ച്ച മൂന്ന് മണി മുതല്‍ അഞ്ച് മണി വരെ പൊതുദര്‍ശനത്തിന് വെയ്ക്കും .ചൊ വ്വാഴ്ച്ച രാവിലെ പത്ത് മണിക്ക് മുപ്പത്തി നാലാം മൈലിലെ വ്യാകുല മാതാ ഫെറോന പളളിയില്‍ സംസ്‌കരിക്കും.
അപകടത്തില്‍ മരിച്ച മെറിന്‍ സെബാസ്റ്റ്യന്‍ മുണ്ടക്കയം വരിക്കാനി വളയത്തില്‍ ദേവ സ്യ കുരുവിളയുടെയും റീനാമ്മയുടെയും മകളാണ് . ഐറിന്‍ മരിയ ജോര്‍ജ് വയനാട് സുല്‍ത്താന്‍ ബത്തേരി കൊടുവട്ടി പുത്തന്‍കുന്ന് പാലിയത്ത്‌മോളേല്‍ പി.ടി. ജോര്‍ജി ന്റെയും എലിസബത്തിന്റെയും മകളാണ്.

മെറിന്‍ സെബാസ്റ്റ്യന്റെ പിതാവ് ദേവസ്യ കുരുവിള പീരുമേട് പോലീസ് സ്റ്റേഷനിലെ എ എസ് ഐ യാണ് മാതാവ് റീനമ്മ പെരുവന്താനം സെന്റ്‌റ് ജോസഫ് ഹയര്‍ സെക്ക ന്ററി സ്‌കൂളിലെ അധ്യാപികയാണ്. മെറിന്റെ സഹോദരി ഏന്തയാര്‍ മര്‍ഫി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് വണ്ണിന് പഠിക്കുന്നു.

വേദനജനകമായ വാര്‍ത്തയാണ് ഇന്നലെ കേട്ടത്. ഞങ്ങളുടെ വിദ്യാര്‍ത്ഥികളായ മെറി ന്റെയും ഐറിന്റെയും ദാരുണാന്ത്യം വളരെ വേദനയോടെ അമല് ജ്യോതി കുടും ബം കേട്ടത്. ഈ സമയത്ത് മരിച്ച കുട്ടികളുടെ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേ രുകയും അനുശോചനം അറിയിക്കുന്നതായും കോളേജ് മാനേജര്‍ മാത്യു പായിക്കാട്ട് അറിയിച്ചു.