കാഞ്ഞിരപ്പള്ളി:ഓട്ടോ റിക്ഷാ മറിഞ്ഞ് ഡ്രൈവര്‍  മരിച്ചു.യാത്രക്കാരന് പരുക്കേറ്റു. അപകട ത്തി ല്‍  പ്പെട്ടവര്‍, അലമുറയിട്ട് വിളിച്ചിട്ടും സമീപവാസികള്‍ അറിഞ്ഞില്ല, അരമണിക്കൂറിന് ശേഷം ഇതു വഴിയെത്തിയ മറ്റൊരു ഓട്ടോഡ്രൈവര്‍ രക്ഷാ പ്രവര്‍ത്തനത്തിന് സമീപവാസികളെ വിളി ച്ചിട്ടും വാതില്‍ തുറന്നില്ലെന്ന് ആക്ഷേപം. ഇടക്കുന്നം വെട്ടിക്കാട്ട് ദാമോദരന്റെ മകന്‍ സനല്‍ (35 ) ആണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന ഇടക്കുന്നം പാറയില്‍ ഗോപനെ പരിക്കുകളോടെ ആശുപതിയില്‍ പ്രവേശി പ്പിച്ചു.തിങ്കളാഴ്ച്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്.  അര മണിക്കൂര്‍ കഴിഞ്ഞ പ്പോള്‍ അതുവഴി ഓട്ടോ റിക്ഷയിലെത്തിയ ഇടക്കുന്നം പുല്ലിത്തൊടിയില്‍ ഹാസിഖ് അലി ഇവരെ രക്ഷപ്പെടുത്താന്‍ വേണ്ടി സമീപ വാസികളെ  വിളിച്ചിട്ടും ആരും വാതില്‍ തുറന്നില്ലെന്നും ഹാസിഖ് പറയുന്നു. accident auto copy
തുടര്‍ന്ന് ഹാസിഖ്  ഒരുകിലോമീറ്റര്‍ തിരിച്ച് പോയി തന്റെ വീടിന് സമീപത്തുള്ളവരെ വിളിച്ചു കൊണ്ടു വന്നാണ്  ഓട്ടോറിക്ഷ മാറ്റി സനലിനെ പുറത്തെടുത്തത്. 26-ാം മൈല്‍ മേരിക്വീന്‍സ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.   സനലിന്റെ മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന്  ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു.BANK ADD mary matha