ആനക്കല്ല് : വില്ലണി കവലയില്‍ ഇന്ന്് രാവിലെയുണ്ടായ അപകടത്തില്‍ നിന്നും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കപ്പാട് സ്വദേശിയുടെതായിരുന്നു വാഹനം. കപ്പാട് ഭാഗത്ത് നിന്ന് കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന സിഫ്റ്റ് കാറാണ്  അപകടത്തില്‍പ്പെട്ടത്. എതിരെ പാഞ്ഞ് വന്ന വണ്ടി കണ്ട് ചവിട്ടിയപ്പോള്‍ കാര്‍ തെന്നി വട്ടം കറങ്ങി എതിര്‍ ദിശയിലേക്ക് മാറി സമിപത്ത് സ്ഥാപിച്ചിരുന്ന ഇലക്രടിക് പേസ്റ്റില്‍ ഇടിക്കുകകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് വട്ടം ഒടിഞ്ഞു. രണ്ട് പോസ്റ്റ് നിന്നതിനാല്‍ വൈദ്യുതി ലൈന്‍ പൊട്ടി വീഴാഞ്ഞതും അപകടം ഒഴിവാക്കി. പോസ്റ്റിനോട് ചേര്‍ന്നുള്ള കുഴിയിലേക്കാണ് വണ്ടി കുത്തി നിന്നത്. ഇതിനാല്‍ കൂടുതല്‍  അപകടം ഒഴിവായെന്നും ദൃസാക്ഷികള്‍ പറഞ്ഞു. സംഭവ സമയത്ത് മുന്ന് യാത്രക്കാരുായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.
carഅശാസ്തൃിയമായ റോഡ് നിര്‍മ്മാണവും റോഡിലെ കുഴികളും നിരവധി  അപകടങ്ങളാണ് ഒരോ ദിവസവും വിളിച്ച് വരുത്തുന്നത്. കെ. ഈ റോഡിന്റെ പുനര്‍ നിര്‍മ്മാണത്തിന് ഇനിയും കാലതാമസമെടുക്കും. എന്നിട്ടും റോഡിലെ കുഴികള്‍ അടയ്ക്കാന്‍ അധികാരികള്‍ തയ്യാറാകുന്നില്ല. മഴ പെയ്താല്‍ പിന്നെ റോഡ് കുളമാണ്. നിരവധി ബൈക്ക് യാത്രക്കാരാണ് ദിവസേന കുഴികളില്‍ ചാടി അപകടത്തില്‍പ്പെടുന്നത്.

പരിശോധനകള്‍ക്കും പിഴയിടുന്നതിലും കുറവില്ലാത്ത ഈ നാട്ടില്‍ റോഡ് നികുതിയടച്ച് യാത്ര ചെയ്യുന്ന സാധരണക്കാര്‍ക്ക് അപകടരഹിതമായി സഞ്ചരിക്കുവാനുള്ള സാഹചര്യം ഒരുക്കി നല്‍കണമെന്ന ആവശ്യമാണ് ജനങ്ങല്‍ ഉന്നയിക്കുന്നത്.നാളെ.. നാളെയെന്ന് പറഞ്ഞ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും. അപകടങ്ങള്‍ പെരുകമ്പോഴും ഇതൊന്നുമറിയില്ലയെന്ന മട്ടില്‍ കണ്ണില്‍ ഇരുട്ടാക്കിയിരിക്കുകയാണ് അധികാരികള്‍