എരുമേലി : വാഹനാപകടത്തില്‍ ശരീരം പാതി തളര്‍ന്ന ബിജു സ്വ യം കാറോടിച്ച് രാജ്യം ചുറ്റിയതിന്റ്റെ രഹസ്യം അന്താരാഷ്ട്ര ശാസ്‌ ത്രോത്സവ മേളയില്‍ പ്രദര്‍ശിച്ചപ്പോള്‍ അനുമോദനങ്ങളുടെ പെരു മഴ. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയവും കേന്ദ്ര ഭൗമ ശാസ്ത്ര വകുപ്പും തമിഴ്‌നാട് സര്‍ക്കാരും കേന്ദ്ര വിജഞാന്‍ ഭാരതിയും ദേ ശീയ ശാസ്ത്ര -വിവര സാങ്കേതിക വിദ്യാ വിഭാഗവും സംയുക്ത മായി സംഘടിപ്പിച്ച ശാസ്ത്രമേളയിലായിരുന്നു പ്രദര്‍ശനം.

ഇക്കഴിഞ്ഞ 13 മുതല്‍ 16 വരെ ചെന്നൈയില്‍ നടന്ന മേളയില്‍ ബി ജുവിനെ കൂടാതെ കേരളത്തില്‍ നിന്നും ഏതാനും ചിലരെ മാത്രമാ ണ് തെരഞ്ഞെടുത്തിരുന്നത്. 
മുക്കൂട്ടുതറ പുരയിടത്തില്‍ വീട്ടില്‍ ബിജു വര്‍ഗീസ് അംഗവിഹീന നായത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന വാഹനാപകടത്തിലാണ്. അര ക്ക് കീഴ്‌പോട്ട് ശരീരം തളര്‍ന്നുപോയി. എന്നാല്‍ വിധിയെ പഴിച്ച് വീട്ടിലിരിക്കാതെ ബിജു തന്റ്റെ ബിസിനസുമായി പഴയതുപോലെ സ്വന്തം കാറോടിച്ച് നാടുചുറ്റി. കാറില്‍ കാലുകള്‍ ഉപയോഗിച്ച് മാത്രം പ്രവര്‍ത്തിപ്പിക്കാനാകുന്ന ആക്‌സിലേറ്ററും ബ്രേക്കും ക്ലച്ചും കൈകള്‍ കൊണ്ട് ഉപയോഗിച്ചാണ് ബിജു വിധിയെ മറികടന്നത്.

ഇതിനായി വാഹനത്തിന്റ്റെ ഘടനയില്‍ വരുത്തിയ സാങ്കേതിക മാ റ്റം ശാസ്ത്ര ലോകത്തിന് അദ്ഭുതമാവുകയും ദേശീയ ബഹുമതിക ള്‍ ഉള്‍പ്പടെ 50 ല്‍ പരം പുരസ്‌കാരങ്ങള്‍ ബിജുവിന് ലഭിക്കുകയും ചെയ്തിരുന്നു. മോട്ടോര്‍ വാഹന വകുപ്പിന്റ്റെ അംഗീകാരം ലഭിച്ച തോടെ നൂറുകണക്കിന് അംഗവിഹീനര്‍ക്ക് ബിജു വാഹനങ്ങളില്‍ ഘടനാമാറ്റം വരുത്തി കൊടുത്തുകൊണ്ടിരിക്കുന്നു. ചെന്നൈയിലെ ശാസ്ത്ര മേളയില്‍ മിസൈലുകളും റഡാറുകളുമൊക്കയുള്‍പ്പടെ ആണവ രഹസ്യങ്ങളും നിറഞ്ഞ വന്‍ കണ്ടുപിടുത്തങ്ങളുടെ നടുവിലും ബിജുവിന്റ്റെ പ്രദര്‍ശനം ഏറെ ശ്രദ്ധയാകര്‍ഷിച്ചു.

സര്‍ട്ടിഫിക്കറ്റും ബഹുമതിയും നല്‍കി മേളയുടെ സംഘാടകരായ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആദരിച്ചെന്ന് ബിജു പറഞ്ഞു. ഭാര്യ-ജൂബി, മകന്‍ ജോര്‍ജുകുട്ടി രണ്ടാം ക്ലാസില്‍ പഠിക്കുന്നു.