കാഞ്ഞിരപ്പള്ളി: ആനക്കല്ല് പൊന്മലയിൽ ജനവാസ കേന്ദ്രത്തിൽ ആരംഭിച്ച അനധികൃത അറവുശാലയ്‌ക്കെതിരെ പ്രതിഷേധവുമാ യി നാട്ടുകാർ രംഗത്ത്. പാറത്തോട് പഞ്ചായത്തിലെ പതിനാറാം വാർഡിലെ പുളിക്കതൊണ്ടിയിൽ കുറുവച്ചന്റെ പറമ്പിലാണ് അറ വുശാല ആരംഭിച്ചത്. കാഞ്ഞിരപ്പള്ളിയിൽ പ്രർത്തിക്കുന്ന ഇറച്ചി വ്യാപാര സ്ഥാപനമുടമ വാടകയ്ക്കാണ് ഇവിടെ അറവുശാല ആരംഭിച്ചത്.

തിങ്കളാഴ്ച രാത്രിയിലാണ് മാടുകളെ വാഹനത്തിൽ കൊണ്ടുവന്ന് ഇറക്കിയത്. രാവിലെ മൂന്ന് മാടുകൾ തളർന്ന് വീണതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. പൊൻമല- ആന ക്കല്ല് റോഡരികിനോട് ചേർന്നാണ് അറവുശാല സ്ഥാപിച്ചിരുന്നത്. വിദ്യാർഥികളടക്കമുള്ള നിരവധി വഴിയാത്രക്കാർ ആശ്രയിക്കുന്ന ഈ റോഡിന്റെ സമീപത്ത് അറവ് ശാല ആരംഭിക്കുന്നതിനെ നാട്ടു കാർ എതിർത്തിരുന്നു.

എന്നാൽ അറക്കുന്നതിനായി വീണ്ടും മാടുകളെ ഇറക്കിയതോടെ യാണ നാട്ടുകാർ പ്രതിഷേധിച്ചത്. തുടർന്ന് വാർഡംഗം റ്റി.എം ഹ നീഫ സ്ഥലത്തെത്തുകയും അറവുശാലയുടെ പ്രവർത്തനം നിറുത്ത ണമെന്നും സ്ഥലമുടമയും വ്യാപാരിയെയും അറിയിച്ചു. മാലിന്യ സംസ്‌കരണത്തിനായുള്ള സംവീധാനങ്ങൾ ഒന്നും തന്നെയൊരുക്കാ തെയാണ് അറവുശാല ആരംഭിച്ചത്. അറവുശാലയുടെ പ്രവർത്തി ക്കുന്നതിനായി പഞ്ചായത്തിന്റെ അനുമതി തേടിയിരുന്നില്ലെന്ന് വാർഡംഗം റ്റി.എം ഹനീഫ അറിയിച്ചു.