ചന്തയിലെത്തി വില ചോദിച്ചാല്‍, വില കേട്ടു ഞെട്ടാതിരിക്കാന്‍ കടക്കാര്‍ എല്ലാ സാധനങ്ങള്‍ക്കും അര കിലോഗ്രാം നിരക്കിലുള്ള വിലയാണ് ആദ്യം പറയുക. കാരണം ചിക്കന്റെ വില കിലോഗ്രാമിന് 140 രൂപയിലെത്തി നില്‍ക്കുന്നു. കോഴി തൊലി പൊളിച്ച് ഇറച്ചി മാത്രമായുള്ളതിന് കിലോഗ്രാമിന് 240 മുതല്‍ 260 വരെയാണ്.chicken copyമത്തി വില പോലും കിലോഗ്രാമിന് 140രൂപ. കിളിയും അയലയും 200നു മുകളിലെത്തി. മുറിച്ച മീനുകള്‍ക്ക് വില 400നു മുകളിലേക്കാണ്.
അരി വില 50രൂപ വരെയത്തി. പച്ചക്കറിയ്ക്കും നിത്യോപയോഗ സാധനങ്ങളുടെയും വില ഉയര്‍ന്നു തന്നെ. ഉള്ളി വില കേട്ടാല്‍ കണ്ണനിറയും, കിലോ ഗ്രാമിന് നൂറു മുതല്‍ 110 രൂപ വരെ.onion kplyകാരറ്റിനും കുറവല്ല 80 മുതല്‍ നൂറുവരെയാണ് കടക്കാര്‍ വാങ്ങുന്നത്. പച്ചമുളകിനും പച്ചപ്പയറിനും പാവയ്ക്കും 80 രൂപ , ബീന്‍സിന് കിലോഗ്രാമിന് 60 രൂപയിലെത്തി.

ചേന-60,കൂര്‍ക്ക-60, പടവലങ്ങ,മുരിങ്ങിക്ക എന്നിവയ്ക്ക് 50 രൂപയാണ് വില, വെണ്ടയ്ക്ക, കോവയ്ക്ക, കാബേജ്, ബീറ്റ്‌റൂട്ട് എന്നിവയ്ക്ക് 40 രൂപയാണ് വില.അല്‍പ്പം വില കുറഞ്ഞ നിന്ന സവോള 15 ല്‍ നിന്നും 20ലെത്തി. ഇവയെല്ലാം കേരളത്തിന് പുറത്തു നിന്നെത്തുന്ന പച്ചക്കറികള്‍ക്കാണ് ഈ വില.
കര്‍ഷകരുടെ വിപണികളില്‍ നാടന്‍ ബീന്‍സിന് 100 രൂപയും നാടന്‍ പച്ചമുളകിന് 120രൂപയും ,നല്‍കണം.vegetable mart copyഉണക്കമീനിനും വില വര്‍ധിച്ചു. തുണ്ടം മീനിന് കിലോഗ്രാമിന് 460 രൂപയാണ് വില, ഉണക്കതിരണ്ടിയ്ക്ക് 240-260 രൂപ വരെയാണ് വില. കുട്ടന്‍മീനിന് 120 മുതല്‍ 160 രൂപ വരെയാണ് വില.ഉണക്ക അയലയ്ക്ക് 140 രൂപയുമാണ് വില.

മല്‍സ്യഫെഡിന്റെ കാഞ്ഞിരപ്പള്ളി മീന്‍ മാര്‍ക്കറ്റിലെ വില കിലോഗ്രാം നിരക്കില്‍ ചുവടെ.SCOLERSമത്തി -140- 150 ,വലിയഅയല- 220-250, ചെറിയ കൊഴുവ-140, വലിയ കൊഴുവ 200, വിളമീന്‍- 450, ശീലാവ് -210,വറ്റ മുറിച്ചത് – 520, മോതമുറിച്ചത്- 750, കേരമുറിച്ചത് – 360, നെയ്മീന്‍മുറിച്ചത് 950, വലിയ മീനുകള്‍ മുറിയ്ക്കാത്തതിന് വില100 മുതല്‍ 200 രൂപ വരെ കുറയും.

പുറത്ത് ചില മാര്‍ക്കറ്റുകളില്‍ ഇവ ഇതിലും ചെറിയ കുറവിലും ലഭിക്കുന്നുണ്ട്.വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.