എരുമേലി : രാത്രിയിൽ ഉമ്മറത്ത് വാതിലിൻറ്റെ കട്ടിളപ്പടിയിലിരുന്ന് കളിച്ചുകൊണ്ടി രുന്ന അഞ്ച് വയസുകാരിയുടെ അരികിലൂടെ രാജവെമ്പാല ഇഴഞ്ഞ് വീടിനുളളിലേക്ക് കയറിയത് ആരും കണ്ടില്ല. ഭയന്നരണ്ട് നിലവിളിച്ച് മുറ്റത്തേക്കോടിയ ബാലിക പാ മ്പെന്ന് പറഞ്ഞ് ഉറക്കെ കരഞ്ഞു. വീട്ടിലേക്ക് കയറാൻ കൂട്ടാക്കാതെ കരഞ്ഞുകൊണ്ടു നിന്ന കുട്ടിയെ ആശ്വസിപ്പിക്കാനായി തിരച്ചിൽ നടത്തിയ വീട്ടുകാർ ഞെട്ടിപ്പോയി.
അടുക്കളയുടെ പാതകത്തിനടിയിൽ പതുങ്ങിയിരിക്കുന്ന പാമ്പ് ചില്ലറക്കാരനല്ലെന്നറി ഞ്ഞതോടെ ഏറിയ ഭീതി ഒഴിഞ്ഞത് വാവ സുരേഷ് എത്തി പിടികൂടിയപ്പോൾ. കഴി ഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ ഇരുമ്പൂന്നിക്കര മലയിൽ എം കെ പൊടിയ ൻറ്റെ വീട്ടിലാണ് സംഭവം. പുലർച്ചെ മൂന്നരയോടെയാണ് രാജവെമ്പാലയെ പിടികൂടി യത്. പെൺ വർഗത്തിൽ പെട്ട രാജവെമ്പാലയാണെന്നും എട്ടടി നീളവും ഒരു വയസോ ളവുമുണ്ടെന്നും വാവ സുരേഷ് പറഞ്ഞു.
ഇനിയും ഇതേ ഇനത്തിൽ ഒരേ പ്രായമുളള പാമ്പുകളും മുട്ടകളിട്ട് കുഞ്ഞുങ്ങളെ വിരി യിച്ച പാമ്പും പരിസരത്തെവിടെയെങ്കിലും കാണാൻ സാധ്യതയുണ്ടെന്നും വാവ സു രേഷ് പറഞ്ഞു. പ്രത്യേക സമയത്ത് കൂടുതൽ വിഷം ഉൽപാദിപ്പിക്കുന്ന രാജവെമ്പാല അതീവ അപകടകാരിയാണ്. 15 ഓളം മുട്ടകളാണ് സാധാരണയായി വിരിയുക. പൊ ടിയൻറ്റെ കൊച്ചുമകളായ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി വൈഗ (അഞ്ച്) യുടെ തൊട്ടടു ത്തുകൂടിയാണ് പാമ്പ് വീടിനുളളിലേക്ക് കടന്നത്. വൈഗയുടെ കരച്ചിലും ശാഠ്യവും മൂലം തിരച്ചിൽ നടത്തിയതു കൊണ്ടാണ് ഉടൻ തന്നെ രാജവെമ്പാലയെ കണ്ടെത്താനായത്.
വാവ സുരേഷ് പുലർച്ചയോടെ എത്തുന്നതുവരെ അഞ്ചര മണിക്കൂർ വീട്ടുകാരും നാട്ടുകാരും ഭീതിയുടെ നടുവിലായിരുന്നു. പാമ്പ് രാജവെമ്പാലയാണെന്ന് വാവ സുരേ ഷ് എത്തിയാണ് സ്ഥിരീകരിച്ചത്. പ്രദേശത്തെ റബർ-കൈത തോട്ടങ്ങളിലൂടെയോ വന ത്തിൽ നിന്നൊഴുകുന്ന തോട്ടിലൂടെയോ ആകാം രാജവെമ്പാല എത്തിയതെന്ന് സംശയി ക്കുന്നു. പിടികൂടിയ പാമ്പിനെ വാവ സുരേഷ് ചാക്കിലാക്കി വനത്തിലാക്കാൻ കൊ ണ്ടു പോയി.