മെല്‍ബോണ്‍ / ഓസ്‌ട്രേലിയ: ഇന്നിങ്ങനെ ഇരുന്നപ്പോള്‍ മനസിലേക്ക് ഓടി വന്നത് കുട്ടിക്കാലത്തെ അവധിക്കാല മാസങ്ങള്‍.. ഓര്‍മ്മകളിലെ നല്ല അവധിക്കാലങ്ങള്‍.വീണ്ടും ഒരു അവധിക്കാലം കൂടി…….

നല്ല ചക്ക പ്പഴത്ത്‌നിറെയും നാട്ടു മാങ്ങയുടെ യും ഒക്കെ മണമുള്ള,കടുത്ത ചൂടുള്ള,സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഒരുഅവധിക്കാലം…. . ഓരോ അവധിക്കാലവും ഇത്രയേറെ ഓര്മ്മകള് സമ്മാനിച്ചാണ് കടന്നു പോയിക്കൊണ്ടിരുന്നത് അല്ലെ ?വര്‍ഷങ്ങളും പ്രായവും എത്ര ഏറിയാലും .ആ ഓര്മകളില് ഇന്നും എനിക്ക് ചെറുപ്പമാണ് ,നിറമുള്ള ഓര്മ്മകള് നമ്മെ കൂട്ടികൊണ്ട് പോകുന്നു ആ നല്ല കാലത്തിലേക്ക്…..

മാര്‍ച്ച് മാസം അവസാനിക്കുന്നതോടെ പരീക്ഷയുടെ ചൂടും സമ്മര്‍ദവും ഒക്കെ തീരുന്നു ..പിന്നെ ഒരാഴ്ച നീളുന്ന മത ബോധന ക്ലാസ്സുകള്‍ ആയിരുന്നു പള്ളിക്കൂടവും ആയുള്ള ആകെ ബന്ധം. അവധിക്കാലത്ത് കുറച്ചു ദിവസങ്ങള്‍ കൂടി നീട്ടി കൊണ്ട് പോയിരുന്നത് …ക്ലാസ്സുകള്‍ ക്ക് ശേഷം സ്‌കൂളിന്റെ പിന്നിലെ മൈതാനത്തു തെങ്ങിന്റെ കവിളം മടല്‍ ചെത്തി ഒരുക്കി ഉണ്ടാക്കിയ ബാറ്റും റബര്‍ പാലില്‍ മുക്കി ഉണക്കി എടുത്ത പന്തും ഒക്കെ ആയി ഉള്ള ക്രിക്കെറ്റ് കളി … (അടുത്തയിടെ മെല്‍ബോണ് ക്രിക്കെറ്റ് ഗ്രൗണ്ടില്‍ ഇരുന്നു ഇന്ത്യ vs ദക്ഷിണ ആഫ്രിക്ക കളി കണ്ടു കൊണ്ടിരുന്നപ്പോള്‍ എട്ടു വയസുകാരന്‍ മകനോട് പഴയ അവധിക്കാല ക്രിക്കെറ്റ് കളിയെ പറ്റി പറഞ്ഞു കൊടുത്തു )

ആ വേനല് കാലങ്ങള്‍ ഏറെ സന്തോഷം തന്നിരുന്നത് എന്തെന്നാല് രണ്ടു മാസം സ്‌കൂളില് പോകണ്ട, പഠിക്കേണ്ട,എഴുതേണ്ട. ഒരുതരം സന്തോഷത്തിന്റെ ദിവസങ്ങള്‍ നേരം പുലര്‍ന്നാല്‍ സന്ധ്യ മയങ്ങുന്നത് വേണ്ടായിരുന്നു എന്ന് തോന്നിയ നാളുകള്‍ പേര മരത്തിലും മാവിന്‍ ചുവട്ടിലും തൊടിയിലും പറമ്പിലും ഒക്കെ കയറിയും ഇറങ്ങിയും നടന്ന നാളുകള്‍ …….. അക്കാലങ്ങളില്‍ അതിരാവിലെ എഴുന്നേറ്റു തൊടിയിലെ മാവിന്‍ ചുവടുകളില്‍ ,മാങ്ങാ പെറുക്കാന് പോകുന്നതും പറമ്പിനെ അതിരിടുന്ന കൈത്തോടുകളില്‍ തോര്‍ത്ത് മുണ്ടിന്റെ ഒരു അറ്റം കഴുത്തില്‍ കെട്ടി മറ്റേ അറ്റം കയ്യില്‍ നീട്ടിപിടിച്ചു വെള്ളത്തില്‍ നിലം ചേര്‍ത്ത് വച്ച് കുഞ്ഞു മീനുകളായ നെറ്റിയില്‍ പൊട്ടനേയും, പള്ളത്തിയെയും ഒക്കെ പിടിച്ചു കുപ്പിക്കുള്ളില്‍ ആക്കുന്ന ഒരു വിനോദം അവയെല്ലാം ഇന്നും ഓര്മയില് മായാതെ നില്ക്കുന്നു .

എന്റെ ഗ്രാമത്തില് ഞങ്ങള് നോട്ടമിട്ടിരുന്ന അഞ്ചാറ് നാട്ടു മാവുണ്ടായിരുന്നു, അതില് ഒന്ന് എന്റെ വീട്ട്‌ല്‌ന്റെ അടുത്തായിരുന്നു, രണ്ടു പേര് ഒരുമിച്ചു നിന്ന് ചുറ്റും പിടിക്കാന് പോലും പറ്റാത്ത ഒരു മുത്തശി മാവു ,അതില് നിന്നും വീഴുന്ന നാട്ടു മാങ്ങയുടെ മധുരം ഇന്നും നാവില് ഉണ്ട്…അന്ന് ആരോ പറഞ്ഞു പറ്റിച്ചത് ഇന്നും ഓര്‍മ്മ ഉണ്ട്… കുരുമുളക് കൊടിയുടെ ഇലക്കുള്ളില്‍ രണ്ടു കൂനന്‍ ഉറുമ്പുകളെ പിടിച്ചു വച്ച് മാവിന്‍ മരത്തോടു ചേര്‍ത്ത് വച്ച് കല്ലുകൊണ്ട് ഇടിച്ചാല്‍ മുത്തശി മാവു മാമ്പഴം പൊഴിച്ച് തരും അങ്ങനെ എത്ര എത്ര കൂനന്‍ ഉറുമ്പുകളെ പിടിച്ചു കൊടിയിലക്കുള്ളില്‍ വച്ച് കല്ല് കൊണ്ട് ഇടിച്ചു ?? .പക്ഷെ ഇന്നു നാട്ടിലും ആ മാവും മാമ്പഴവും ഒക്കെ ഒരു ഓര്‍മ്മ ആയിരിക്കുന്നു ,ഇന്നു ഗ്രാമത്തില് തന്നെ അവശേഷിക്കുന്നത് ഒന്നോ രണ്ടോ ചെറിയ നാട്ടു മാവു മാത്രം.അതുകൊണ്ട് തന്നെ ആ നല്ല മാമ്പഴക്കാലവും ഓര്മകളായി അവശേഷിക്കുന്നു. ഒരിക്കലും തിരിച്ചു കിട്ടാത്ത മാമ്പഴക്കാലം.

പിന്നിടുള്ള ഒരു വിനോദം രാവിലെ എഴുന്നേറ്റു കളിയ്ക്കാന് പോകുന്നതാണ്. കുട്ടിയും കോലും .. കബഡി .. ക്രിക്കെറ്റ് എന്ന് വേണ്ട പകലന്തി യോളം കളി കള്‍ തന്നെ തുടര്ന്ന നാളുകള്.പക്ഷെ ഇതും ഓര്‍മ്മ ആയിരിക്കുന്നു ,കളിസ്ഥലങ്ങളും, വയലുകളും ഇന്നു കുറഞ്ഞു കൊണ്ടിരിക്കുന്നു, സുഹൃത്തുകള് ഒക്കെ പല വഴികളില്. ആ നാളുകള് ഇനി വരില്ലെന്നറിയാം എങ്കിലും ആ ഓര്മ്മകള് തരുന്ന സുഖമുള്ള ഒരു വേദന ഉണ്ട് …

തോടുകളും ,കുളങ്ങളും വറ്റിവരണ്ട വേനല് ക്കാലം, പക്ഷെ പുഴകളില്‍ അപ്പോഴും വെള്ളം നിറയെ ഉണ്ടാവും വൈകുന്നേരങ്ങളില്‍ അതില് കുളിച്ചു തിമിര്‍ക്കുന്നതും കയങ്ങളില്‍ മുങ്ങാം കുഴി ഇടുന്നതും നല്ല ഓര്‍മ്മകള്‍ തന്നെ…..

ഞാന് ഏറെ സന്തോഷിക്കുന്നു ഒരു ഗ്രാമത്തില് ജനിക്കാന് കഴിഞ്ഞതിന് .കാരണം ഓര്മ്മകള് തരുന്ന,പച്ചപ്പ് വിരിക്കുന്ന,ഉത്സവങ്ങളെയും പെരുന്നാളുകളെയും ആഘോഷങ്ങള്‍ ആക്കി മാറ്റുന്ന പരിശുദ്ധി നിറഞ്ഞ എന്റെ ഗ്രാമം.കുടിക്കാലം തിരിച്ചു കിട്ടില്ലെന്നറിയാം എങ്കിലും ആ നല്ല ഓര്മ്മകള് എന്നെ കൂട്ടി കൊണ്ട് പോകുന്നു ആ നല്ല മധുരമുള്ള എന്നും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന കുട്ടിക്കാലത്തിലേക്ക് .