കാഞ്ഞിരപ്പള്ളി: ഫാസിസം ഭരണകൂടത്തിന്റെ ചെയ്തികളിലൂടെ കടന്നു വരുമ്പോള്‍ മതനിരപേക്ഷത മാത്രം മുദ്രാവാക്യമായുള്ള ഫാസിസ്റ്റ് വിരുദ്ധമായ മുന്നണി അനിവാര്യ മാണെന്ന് യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി എ. പി. അഹമ്മദ് അഭിപ്രായപ്പെട്ടു. സി. പി. ഐ. കോട്ടയം ജില്ലാ സമ്മേളനത്തോടനുബന്ധമായി ഫാസിസ്റ്റ് വാഴ്ച്ചയില്‍ യുവ തയുടെ പ്രതിരോധം എന്ന വിഷയത്തെ ആസ്പദമാക്കി കാഞ്ഞിരപ്പള്ളി പേട്ടകവലയില്‍ സംഘടിപ്പിച്ച യുവജന വിദ്യാര്‍ഥി സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സി. പി. ഐ. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി. കെ. കൃഷ്ണന്‍, അഡ്വ. വി. ബി. ബിനു, എ. ഐ. വൈ. എഫ്. സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, ശുഭേഷ് സുധാകരന്‍, ഒ. പി. എ. സലാം, പി. പ്രദീപ്, മോഹന്‍ ചേന്നംകുളം, അഡ്വ. എം. എ. ഷാജി, മനോജ് ജോസഫ്, അനൂപ് എം. ദാസ്, ശരത് മണിമല, സിജോ പ്ലാത്തോട്ടം, ജെയ്‌മോന്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു.