വൈസ് മെന്‍ ക്ലബ്ബ് കുടുംബസംഗമവും, പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും, പുതുവര്‍ഷാഘോഷവും 8-ാം തീയതി കാഞ്ഞിരപ്പള്ളിയില്‍…
40 വര്‍ഷം മുമ്പ് കാഞ്ഞിരപ്പള്ളിയില്‍ സ്ഥാപിതമായ വൈസ് മെന്‍ ഇന്‍റര്‍നാഷണല്‍ ക്ല ബ്ബിന്‍റെ കുടുംബസംഗമവും പുതുവര്‍ഷാഘോഷവും, പുതുതായി ചേരുന്ന 6 കുടുംബ ങ്ങളുടെ സത്യപ്രതിജ്ഞയും 8-ാം തീയതി ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ക്ലബ്ബിന്‍റെ ഓ ഡിറ്റോറിയത്തില്‍വച്ച് പ്രസിഡന്‍റ് ജോജി വാളിപ്ലാക്കലിന്‍റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍വച്ച് വൈസ്മെന്‍ റീജിയണല്‍ ഡയറക്ടര്‍ പ്രൊഫ. കോശി തോമസ് സ്ഥാ നചിഹ്നങ്ങള്‍ നല്‍കി ആരംഭിക്കും.യോഗത്തില്‍ റീജിയണല്‍ സെക്രട്ടറി ഡോ. വിനോ ദ് രാജ്, ട്രഷറര്‍ പ്രൊഫ. എ.വി. തോമസ്, ഭാരവാഹികളായ മാമ്മന്‍ ജോര്‍ജ്ജ്, മുന്‍ ഗവ ര്‍ണര്‍ ബൈജു തോമസ്, സെക്രട്ടറി ഷാജി ചാണ്ടി എന്നിവര്‍  പ്രസംഗിക്കും.
ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ‘കിഡ്നി കെയര്’ പദ്ധതിയുടെ ഭാഗമായിട്ടുള്ള ഡ യാലിസിസ് കിറ്റുകളുടെ വിതരണം പുരോഗമിക്കുകയാണെന്നും, ഈ പ്രവര്‍ത്തനവര്‍ ഷം ജൂലൈ 31 ന് മുമ്പായി 100 എണ്ണം പൂര്‍ത്തീകരിക്കണമെന്നും ഭാരവാഹികള്‍ അറി യിച്ചു. കാഞ്ഞിരപ്പള്ളിയുടെ കാര്‍ഷിക, വിദ്യാഭ്യാസ, വ്യവസായ, ആരോഗ്യ, യാത്രാ സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളെപ്പറ്റി കൃതയമായ പഠനവും ചര്‍ച്ചയും, സെ മിനാറുകളും നടത്തി,വികസനരേഖ അധികാരികളുടെ മുമ്പില്‍ സമര്‍പ്പിക്കുമെന്ന് ഭാ രവാഹികളായ പ്രസിഡന്‍റ് ജോജി വാളിപ്ലാക്കല്‍, സെക്രട്ടറി റെജി കുളമറ്റം, വൈസ് പ്രസിഡന്‍റ് റ്റെഡി ജോസ് മൈക്കിള്‍ ട്രഷറര്‍ സോണി ഫ്രാന്‍സിസ് പാറപ്പുറം എന്നിവര്‍ അറിയിച്ചു.