1986 ല്‍ സ്ഥാപിതമായ കാഞ്ഞിരപ്പള്ളി വൈസ്‌മെന്‍സ് ക്ലബ്ബിന്റെ 27-ാം പ്രവര്‍ത്തന വര്‍ഷത്തെ 2023-24 ലെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സം ഗവും 3-ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1 മണി മുതല്‍ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. ക്ലബ്ബ് പ്രസിഡന്റ് ജോജി വാളിപ്ലാക്കലിന്റെ അധ്യക്ഷതയില്‍ കൂടുന്ന കുടുംബ സംഗമം ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ.എം. ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. ഡി സ്ട്രിക് സെക്രട്ടറി റോക്കി തോമസ്, ഡിസ്ട്രിക്ട് ട്രഷറാര്‍ ബെന്നി ജോസഫ് എന്നിവര്‍ പ്രസംഗിക്കും.

2023-24 പ്രവര്‍ത്തന വര്‍ഷത്തെ ഭാരവാഹികളായ ജോജി വാളിപ്ലാക്കല്‍ – പ്രസിഡന്റ്, റജി കുളമറ്റം – സെക്രട്ടറി, റ്റെഡി ജോസ് മൈക്കിള്‍ – വൈസ് പ്രസിഡന്റ്, സോണി ഫ്രാന്‍സിസ് പാറപ്പുറം – ട്രഷറര്‍, സോണി അലക്‌സ് – ജോയിന്റ് സെക്രട്ടറി, ബിജു ശൗര്യാംകുഴിയില്‍ – ജോയിന്റ് ട്രഷറര്‍ എന്നിവര്‍ ഡിസ്ട്രിക്ട് ഗവര്‍ണറുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.