പൂഞ്ഞാറിൽ തലമുറമാറ്റം പിതാക്കൻമാർ തെളിച്ച് കൈമാറിയ ദീപവുമായി അബേഷും ജുവലും യുത്ത്‌ ഫ്രണ്ട് (എം) നേതൃത്വത്തിൽ
പൂഞ്ഞാർ :കേരള യൂത്ത് ഫ്രണ്ട് (എം) പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ പ്ര സിഡണ്ടായി അബേഷ് അലോഷ്യസിനെയും ജുവൽ സെബാസ്റ്റ്യൻ അഴകത്തിനേയും ഐകണ്ഠേന തിരഞ്ഞെടുത്തു.പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പത്തു മണ്ഡലം ക മ്മിറ്റികളിലും വാർഡ് അടിസ്ഥാനത്തിൽ മെമ്പർഷിപ്പ് ക്യാമ്പയിൻ പൂർത്തിയാക്കി വാർഡ് മണ്ഡലം കമ്മിറ്റികൾ പ്രതിനിധി സ്വഭാവത്തോടുകൂടി ജനാധിപത്യരീതിയിൽ തിരഞ്ഞെടുപ്പ്  പൂർത്തിയാക്കിയാണ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് നടന്നത്.
കേരള കോൺഗ്രസ് എം പാർട്ടി  ചെയർമാനായി ജോസ് കെ മാണി എംപി എത്തിയ തിനു ശേഷം സെമി കേഡർ സ്വഭാവത്തിലേക്ക് മാറിയതിന് ചുവടുപിടിച്ച് സെമി കേ ഡർ സംവിധാനത്തിൽ യുവജന സംഘടനയും വാർത്തെടുക്കുക എന്ന ലക്ഷ്യമാണ് പൂർത്തീകരിക്കപ്പെട്ടത്.കഴിഞ്ഞ നിയമസഭാ ഇലക്ഷനിൽ യൂത്ത് ഫ്രണ്ട് (എം) ന്റെ കെട്ടുറപ്പും അതിശക്തമായ പ്രവർത്തനവും സംഘടനാ ശേഷിയും സെബാസ്റ്റ്യൻ കു ളത്തുങ്കലിന്റെ വിജയത്തിന് നിർണ്ണായകമായ ഘടകമായിരുന്നു. ആ ആവേശം ഒട്ടും ചോരാതെ മെമ്പർഷിപ്പ് ക്യാമ്പയിനും സംഘടന തെരഞ്ഞെടുപ്പും പൂർത്തിയാക്കുവാ ൻ പൂഞ്ഞാർ യൂത്ത് ഫ്രണ്ട് എമ്മിന് കഴിഞ്ഞു.
ഏഷ്യയിലെ ഏറ്റവും വലിയ കത്തോലിക്ക അൽമായ സംഘടനയായ ചെറുപുഷ്പം മി ഷ്യൻ ലീഗിന് തുടക്കം കുറിച്ച് പടുത്തുയർത്തിയ മിഷൻ ലീഗ് കുഞ്ഞേട്ടന്റെ (PC അ ബ്രാഹം പുല്ലാട്ടുകുന്നേൽ) പൗത്രനായ അബേഷ് അലോഷ്യസ് KSC (M) മുൻ സംസ്ഥാ ന പ്രസിഡണ്ടാണ്. തന്റെ പിതാവ് അലോഷ്യസ് അബ്രാഹം വഹിച്ച യൂത്ത് ഫ്രണ്ട് (എം) പൂഞ്ഞാർ നിയോജക മണ്ഡലം അധ്യക്ഷ പദവിയിൽ അബേഷ് വരുന്നത്
കേരള കോൺഗ്രസ് എം പാർട്ടിയുടെ പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ് ആ യിരുന്ന എ കെ സെബാസ്റ്റ്യൻ അഴകത്തിന്റെ , മാണിക്കാരടെ പ്രിയ AK യുടെ പുത്രൻ ജുവൽ സെബാസ്റ്റ്യൻ അഴകത്ത് യൂത്ത് ഫ്രണ്ട് (എം) പൂഞ്ഞാർ നിയോജക മണ്ഡലം ഓ ഫീസ്ചാർജ്  ജനറൽ സെക്രട്ടറി എന്ന നിലയിൽ രണ്ടാമൂഴമാണിത്.