രാജ്യത്തിന്റെഇന്ത്യയുടെ അഖണ്ഡതയും മതേതരത്വവും സംരക്ഷിക്കാൻ യുവജനങ്ങ ൾ മുന്നിട്ടിറങ്ങണമെന്നുംമണിപ്പുരിരിനെ വിഭജിക്കുവാൻ ശ്രമിക്കുന്ന വർഗീയ ശക്തി കൾക്കെതിരെ യുവജനങ്ങൾ ഉണർന്നു പ്രവർത്തിക്കണമെന്നും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി.

യൂത്ത്ഫ്രണ്ടിന്റെ മണ്ഡലം തിരഞ്ഞെടുപ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം എലിക്കു ളം പഞ്ചായത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് റോ ണി മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽസെക്രട്ടറിയും സംസ്ഥാന റിട്ടേ ണിങ് ഓഫീസറുമായ അലക്‌സ് കോഴിമല മുഖ്യപ്രഭാഷണം നടത്തി. കേരള കോൺ ഗ്രസ് ജില്ലാപ്രസിഡന്റ് പ്രൊഫ.ലോപ്പസ് മാത്യു, ഖാദി ബോർഡംഗം സാജൻ തൊടുക, സിറിയക്ക് ചാഴികാടൻ, ഏൽബി കുഞ്ചറിക്കാട്ട്, ടോബിൻ കെ.അലക്‌സ്, സുനിൽ പ യ്യപ്പള്ളിൽ, തോമസുകുട്ടി വരക്കയിൽ, ജിമ്മിച്ചൻ ഈറ്റത്തോട്ട്, ജൂബിച്ചൻ ആനിത്തോ ട്ടം തുടങ്ങിയവർ പ്രസംഗിച്ചു.

യൂത്ത്ഫ്രണ്ട് (എം) എലിക്കുളം മണ്ഡലം കമ്മിറ്റി ഭാരവാഹികളായി ജസ്റ്റിൻ വട്ടക്കു ന്നേൽ(പ്രസി), തോമസ് ബേബി ആയല്ലൂക്കുന്നേൽ(ഓഫീസ് ചാർജ് ജന.സെക്ര), ജസ്റ്റി ൻ അക്കരെ, ചിക്കു വടക്കേട്ട്, ടിജോ കാരിയാടി(വൈ.പ്രസി.), ആന്റോ കപ്പിലുമാക്ക ൽ, വിനോദ് കല്ലറക്കൽ, ആൽബിൻ കൊല്ലംപറമ്പിൽ(സെക്ര.), നന്ദു സി.നായർ (ഖജാ.), സച്ചിൻ കളരിക്കൽ, ജയിംസ് പൂവത്തോലി, ബിനീഷ് പാറാംതോട്ട്, രഞ്ജിത്ത് മുതിരക്കാലായിൽ, ടീന വട്ടയ്ക്കാട്ട്, അജി അമ്പലത്തറ, കിരൺ ഞുണ്ടൻമാക്കൽ, ഫി ൽസൺ കണങ്കയിൽ, ബിനീഷ് പാറയ്ക്കൽ(നിയോജകമണ്ഡലം കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.