ഇരുചക്ര വാഹനങ്ങളുടെ സെര്‍വിസിങ് മേഖലയില്‍ സൂക്ഷ്മ പരിശീലനം നല്‍കുന്ന യ മഹ ട്രെയിനിങ് സ്‌കൂള്‍ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജില്‍ തു ടക്കം കുറിച്ചു. യമഹ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ മുപ്പത്തിഎട്ടാമത്തേതും കേരളത്തി ലെ അഞ്ചാമത്തെതുമായ ഈ പരിശീലന കേന്ദ്രത്തിന്റെ ഔപചാഹരിക ഉദ്ഘാടനം യമ ഹ മോട്ടോര്‍ ഇന്ത്യാ സെയില്‍സ് പ്രൈവറ്റ് ലിമിറ്റഡ് അസിസ്‌റ്ന്റ് വൈസ് പ്രസി ഡന്റ് എസ് രാംകുമാര്‍ നിര്‍വഹിച്ചു.

ഇതിനോടനുബന്ധിച്ച് അമല്‍ജ്യോതി മാനേജര്‍ ഫാ. ഡോ. മാത്യു പായിക്കാട്ടിന്റെ അധ്യ ക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രിന്‍സിപ്പല്‍ സെഡ്.വി.ളാകപ്പറമ്പില്‍,മെക്കാനിക്കല്‍ എന്‍ജിനീയറിങ് (ഓട്ടോമൊബൈല്‍)മേധാവി പ്രൊഫ.ഷെറിന്‍ സാം ജോസ് എന്നിവര്‍ പ്ര സംഗിച്ചു.മികച്ച സാങ്കേതിക പരിശീലനത്തിലൂടെ വിദഗ്ദ്ധ ഇരുചക്ര വാഹന ടെക്‌നി ഷ്യരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ യമഹയും അമല്‍ജ്യോതിയും കൈകോര്‍ക്കുന്ന യമഹ ട്രെയിനിങ് സ്‌കൂള്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ മികവിന്റെ കേന്ദ്രമായി വള ര്‍ത്താന്‍ ആകുമെന്ന് യമഹ പ്രതിനിധികള്‍ ഉറപ്പ് നല്‍കി.ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രി യില്‍ തൊഴില്‍ സാധ്യതകള്‍ കൈവരിക്കുന്നതിന് ഇരുചക്രവാഹന സര്‍വീസിങ്ങില്‍ സ്വ യം പര്യാപ്തത നേടുന്നതില്‍ ഈ സ്‌കൂള്‍ വഴിയൊരുക്കുമെന്നു ഉദ്ഘാടന പ്രസംഗത്തി ല്‍ രാംകുമാര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

പരിശീലനം നേടുന്നവര്‍ക്ക് യമഹ ഷോറൂമുകളില്‍ ജോലിസാധ്യതയും അദ്ദേഹം ചൂണ്ടി ക്കാട്ടി.   2018 വരെയുള്ള കാലഘട്ടത്തില്‍ പെണ്കുട്ടികള്‍ ഉള്‍പ്പെടെ 1100-ലേറെ യുവജ നങ്ങള്‍ക്ക് യമഹ ട്രെയിനിങ് സ്‌കൂളിലെ പരിശീലനം വഴി ടൂ വീലര്‍ ഷോറൂമുകളില്‍ ജോലി ലഭിച്ചിട്ടുണ്ട്.ഓട്ടോമൊട്ടീവ് സ്‌കില്‍സ് ഡെവലപ്‌മെന്റ്  കൗണ്‌സിലുമായി യമ ഹ ട്രെയിനിങ് സ്‌കൂള്‍ കോഴ്‌സിന് അഫിലിയേഷന്‍ സംബന്ധിച്ച എം. ഒ. യു. അടുത്തിടെ ഒപ്പു വയ്ക്കപ്പെട്ടിട്ടുണ്ട്.ഓട്ടോമൊട്ടീവ് ടെക്‌നിഷ്യന്‍ പരിശീലന പരിപാടിക്ക് അംഗീകാ രം ലഭിച്ചിട്ടുള്ള ഏക ഇരുചക്രവാഹന നിര്‍മ്മാണ കമ്പനി ഇന്ത്യാ യമഹ മോട്ടോര്‍ കമ്പ നിയാണ്. കമ്പനിയുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോന്‍സിബിലിറ്റിയുടെ ഭാഗമായി സര്‍ക്കാര്‍ പ്രൈവറ്റ് സാങ്കേതിക സ്ഥാപനങ്ങളുമായും എന്‍. ജി. ഒകളുമായും ഉള്ള പങ്കാളിത്തത്തോടെ യമഹ ടെക്‌നിക്കല്‍ അക്കാഡമിയുടെ സര്‍ട്ടിഫിക്കേഷനോടെ കൂടുതല്‍ പരിശീലന കേന്ദ്രങ്ങള്‍  ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചു വരുന്നു.