കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജിൽ നടന്ന എം ജി സർവകലാശാല ഇന്റർ കോളേജിയേറ്റ്  വനിത ക്രിക്കറ്റ് ടൂർണമെന്റിൽ യൂണിയൻ ക്രിസ്ത്യൻ കോളേജ് ആലുവ ജേതാക്കളായിലീഗ് അടിസ്ഥാനത്തിൽ നടന്ന അവസാന റൗണ്ടിൽ എല്ലാ മത്സരങ്ങളും വിജയിച്ചാണ് യുസി കോളേജ് ആലുവ ഒന്നാം സ്ഥാനം നേടിയത്.  

രണ്ടാം സ്ഥാനം മാർത്തോമാ കോളേജ് ഫോർ വുമൺ  നേടി ശ്രീശങ്കര കോളേജ് കാലടിയെയുംസെൻറ് പോൾസ് കോളേജ് കളമശ്ശേരിയെയും പരാജയപ്പെടുത്തിയാണ് അവർ രണ്ടാം സ്ഥാനം നേടിയത്.  മൂന്നാം സ്ഥാനം ശ്രീശങ്കരാ കോളേജ് കാലടിയെ പരാജയപ്പെടുത്തി സെൻറ് പോൾസ് കളമശ്ശേരി സ്വന്തമാക്കിമൈസൂരിൽ നടക്കുന്ന സൗത്ത് സോൺ അന്തർ സർവ്വകലാശാല മത്സരത്തിനുള്ള എംജി സർവ്വകലാശാല ടീമിനെ  ടൂർണമെന്റിൽ നിന്നും തിരഞ്ഞെ ടുത്തു.