വനംമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കാഞ്ഞിരപ്പള്ളി രൂപത. ജനപ്രതിനിധികള്‍ വന്യജീവികള്‍ക്ക് വേണ്ടിയല്ല തിരഞ്ഞെടുക്കപ്പെട്ടത്. വന്യജീവികളുണ്ടാക്കുന്ന പ്രശ്നങ്ങളില്‍ അധികാരികള്‍ ഉത്തരവാദിത്തം ഏറ്റെടുത്തില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. നിയമം കയ്യിലെടുക്കില്ല. മൃതദേഹത്തിന് വിലപറയില്ല. വൈകാരികമായി പ്രതികരിച്ചെന്ന് പറയുന്നു.  ഒരാള്‍ ദാരുണമായി മരിക്കുമ്പോള്‍ താത്വികമായി പ്രതികരിക്കണോയെന്ന് വികാരി ജനറല്‍ ഫാദര്‍ കുര്യന്‍ താമരശേരി ചോദിച്ചു. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട തോമസിന്റെ സംസ്കാരത്തിന് മാര്‍ ജോസ് പുളിക്കല്‍ നടത്തിയ  പ്രസംഗം പ്രകോപനമെന്ന് പറയുന്നത് ദയനീയമാണെന്നും കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറല്‍ പറഞ്ഞു. എരുമേലി കണമലയില്‍ കൊല്ലപ്പെട്ട ചാക്കോയുടെ സംസ്കാരച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഫാ. കുര്യന്‍ താമരശേരി.