മുണ്ടക്കയം മുറിഞ്ഞപുഴ ഫോറസ്റ്റ് സ്റ്റേഷന്റെ കീഴിലുള്ള  സത്രം മഞ്ചുമല പോബ്സൺ എസ്റ്റേറ്റിലെ പുതുവൽ ഭാഗത്ത്‌ വച്ച് മ്ലാവിനെ വെടിവെച്ചു കൊന്ന് ഇറച്ചിആക്കി കട ത്താൻ ശ്രമിച്ച 4 പ്രതികളെ പിടികൂടി. ഇറച്ചി കടത്തി കൊണ്ട് പോയ ജീപ്പും തോക്കും മ്ലാവിന്റ ഇറച്ചിയും തിരകളും പിടികൂടി. ഞായറാഴ്ച രാത്രി പതിന്നൊരയോടു കൂടി പോബ്സൺ എസ്റ്റേറ്റ് സത്രം ഭാഗത്ത് വെടി ശബ്ദം കേട്ടതായി നാട്ടുകാർ അമ്പത്താറാം മൈൽ ഭാഗത്ത് പട്രോളിംഗ് നടത്തിവന്ന വനം വകുപ്പ് സംഘത്തെ അറിയിച്ചു. തുടർ ന്ന് വനപാലകസംഘം സത്രം റോഡിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പി ടികൂടിയത്.
ജിൻസ് ജോസ് 36 അടിച്ചിലാമക്കൽ മുണ്ടക്കയം, ജോസഫ് ആന്റണി 59,അടിച്ചിലാമ ക്കൽ, മുണ്ടക്കയം, ടോമിമാത്യു 44 അടിച്ചിലാമക്കൽ, പെരുവന്തനം, കെ.ഷിബു  41 തൊമ്മൻപറമ്പിൽ കല്ലാർ പമ്പനാർ എന്നിവരാണ് പിടിയിലായത്. റേഞ്ച് ഓഫിസർ ബി.ആർ ജയൻ, ഡപ്യുട്ടി റേഞ്ച് ഓഫീസർ കെ.സുനിൽ, ബി.എഫ്.ഒ മാരായ ബി.വി നോദ്, വി. സജിമോൻ, എച്ച്. മുനിർ, കെ.എസ്. സുരേഷ് കുമാർ, വാച്ചർമാരായ രാമ ചന്ദ്രൻ, ഷാജി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ  പീരു മേട് കോടതിയിൽ ഹാജരാക്കി.