കാഞ്ഞിരപ്പള്ളി :പേട്ട ഗവ. ഹൈസ്‌കൂളില്‍ കിണര്‍ നിര്‍മാണം ആരംഭിച്ചു. സ്‌കൂള്‍ വളപ്പില്‍ കിണര്‍ നിര്‍മാണത്തിനും സ്മാര്‍ട്ട് ക്ലാസ് റൂം ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാണ ത്തിനുമായി 6,50,000 രൂപ ജില്ലാ പഞ്ചായത്ത് അനുവദിച്ചതിനെ തുടര്‍ന്നാണ് കിണറി ന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 
പേട്ട ഗവ. ഹൈസ്‌കൂളിലും സ്‌കൂള്‍ വളപ്പിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ബിഎഡ് കോളജ്, ഐഎച്ച്ആര്‍ഡി കോളജ് എന്നിവിടങ്ങളിലും രൂക്ഷമായ ശുദ്ധജലക്ഷാമമാണ് അനുഭവപ്പെടുന്നത്. ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ ശ്രമഫലമാ യി സര്‍ക്കാരിന്റെ പ്രത്യേക അനുമതിയും ഭൂജലവകുപ്പിന്റെ ജലലഭ്യതാ സര്‍ട്ടിഫി ക്കറ്റും നേടിയെടുത്താണ് കുഴല്‍ക്കിണറിനു പകരം കിണര്‍ നിര്‍മിക്കാന്‍ പദ്ധതിയിട്ടത്.

സ്‌കൂളില്‍ നടപ്പിലാക്കുന്ന വിവിധ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കാഞ്ഞിരപ്പ ള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീറിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്തം ഗം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം പി.എ.ഷെമീര്‍, പഞ്ചായത്തംഗങ്ങളായ എം.എ.റിബിന്‍ഷാ, നുബിന്‍ അന്‍ഫല്‍, നസീമ ഹാരിസ്, പിടിഎ പ്രസിഡന്റ് പി.ആര്‍.സജി പുത്തന്‍വീട്ടില്‍, എസ്എംഡിസി കണ്‍വീനര്‍ അലി, ഹെഡ്മിസ്ട്രസ് സൂസന്നാമ്മ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.