കാഞ്ഞിരപ്പള്ളി: ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡ് പൂതക്കുഴി മേഖലയെ സമ്പൂർ ണ്ണ ജല സുഭിക്ഷ ഗ്രാമമായി ഉടൻ പ്രഖ്യാപിക്കുമെന്ന് ഡോ.എൻ.ജയരാജ് എം.എൽ.എ പറഞ്ഞു. 10 ,11,12 വാർഡുകളിലെ ജലക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ബ്ലോക്ക് പഞ്ചായത്ത് 2017 – 2018 വാർഷിക പദ്ധതിയിൽ നിന്നും 19 ലക്ഷം രൂപ വകയി രുത്തി പടപ്പാടി തോടിന് കുറുകെ നിർമ്മിക്കുന്ന മിനി ചെക്ക്ഡാമിന്റെ നിർമ്മാണോ ദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

പ്രദേശത്തെ വിവിധ സ്ഥലങ്ങൾ വേനലിൽ കടുത്ത ജലക്ഷാമം നേരിടുമ്പോൾ ഭാവനാപൂ ർണ്ണമായ പദ്ധതിയിലൂടെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനാവശ്യമായ പ്രവർത്ത നങ്ങൾ നടത്തിയാണ് പുതക്കുഴിയെ ജലസുഭിക്ഷ മേഖലയായി മാറ്റിയത്.ടൗണിലെ ഏറ്റ വും വലിയ ജല സ്രോതസായ ആനക്കയത്ത് കിണർ നിർമ്മിച്ചും പ്രദേശത്തെ ഉയരം കൂടിയ സ്ഥലമായ വട്ടകപ്പാറയിൽ ജലസംഭരണിയും നിർമ്മിച്ചാണ് 200 കുടുംബങ്ങൾക്ക് പ്രതിദിനം  വെള്ളം വിതരണം ചെയ്യുന്നത്.പദ്ധതിയുടെ വിജയകരമായ പ്രവർത്തന ങ്ങൾ നേരിൽ ബോദ്ധ്യപ്പെട്ടതുകൊണ്ടാണ് ഇക്കാര്യം സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ട് വന്ന് പുതക്കുഴിയെ ജലസുഭിക്ഷ ഗ്രാമമായി പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ.പി.എ ഷെമീറിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ,ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യൻ കുളത്തുങ്കൽ, ഗ്രാമ പഞ്ചായത്തംഗങ്ങളായ മുബീനാ നൂർ മുഹമ്മദ് ,നുബിൻ അൻഫൽ ,ഒ.എം.ഷാജി, ആനക്കയം ജലവിതരണ സൊസൈറ്റി പ്രസിഡന്റ് നെജി കണ്ടത്തിൽ, നസീർ ഖാൻ, ഷാമോൻ കൊല്ലയ്ക്കാൻ ,എം.ഐ നൗഷാദ്, പി.എച്ച് ഷാജഹാൻ, ആസിഫ് സലീം, പി.എസ്.ഹാഷിം, പി.ഇ.അബ്ദുൽ സലാം, കെ.എൻ.നൈസാം ,മാത്യു കുളങ്ങര, സലീം പുത്തൻവീട്ടിൽ ,അൻവർ പുളിമൂട്ടിൽഎന്നിവർ പ്രസംഗിച്ചു.