കുടിവെള്ളത്തിനായി നാട് നെട്ടോട്ടമോടുമ്പോള്‍ കാഞ്ഞിരപ്പള്ളിയില്‍ വാട്ടര്‍ അതോറിറ്റി യുടെ പൈപ്പ് പൊട്ടി വെള്ളം ഒഴുകി പോകുന്നത് പതിവ് കാഴ്ചയാകുന്നു. തമ്പലക്കാട്, പനച്ചേപ്പള്ളി, ടിബി റോഡിലടക്കമാണ് ഇത്തരത്തില്‍ വെള്ളം പാഴാകുന്നത്.കനത്ത ചൂ ടില്‍ വെന്തുരുകുകയാണ് നാട്,കുടിവെള്ളത്തിനായി ആളുകള്‍ നെട്ടോട്ടമോടുന്ന അവസ്ഥ . ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കേണ്ട വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥകൊണ്ട് തന്നെ വെള്ളം പാഴായി പോകുന്ന കാഴ്ചയാണ് എന്നാല്‍ കാഞ്ഞിരപ്പള്ളിയിലെത്.

തമ്പലക്കാട്, പനച്ചേപ്പള്ളി, ടിബി റോഡിലടക്കമാണ് ഇത്തരത്തില്‍ വാട്ടര്‍ അതോറിറ്റി യുടെ പിടിപ്പ് കേട് മൂലം വെള്ളം പാഴാകുന്നത്. കാഞ്ഞിരപ്പള്ളി ചിറക്കടവ് പഞ്ചായ ത്തുകളില്‍ വെള്ളമെത്തിക്കുന്ന കരിമ്പുകയം പദ്ധതിയുടെ ഭാഗമായുള്ള പൈപ്പുലൈനു കള്‍ പൊട്ടുന്നതാണ് പ്രശ്‌നം. അമിത സമ്മര്‍ദ്ദത്തില്‍ ഒറ്റയടിക്ക് വെള്ളം തുറന്ന് വിടുന്ന താണ് പൈപ്പുകള്‍ പൊട്ടുവാന്‍ കാരണമെന്നാണ് ആക്ഷേപം..തമ്പലക്കാട് റോഡിലാണ് പൈപ്പുപൊട്ടി വെള്ളം സ്ഥിരമായി പാഴാകുന്നത്.

ഇവിടെ ഒരു കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ തന്നെ മൂന്നു മാസത്തിനുള്ളില്‍ അഞ്ചോളം സ്ഥലങ്ങളില്‍ ഇത്തരത്തില്‍ പൈപ്പ് പൊട്ടി വെള്ളം പാഴായിരുന്നു. ഏറ്റവും ഒടുവില്‍ ഐ സി സി ബാങ്കിന് സമീപമുള്ള കലുങ്കിനോട് ചേര്‍ന്ന് ചൊവ്വാഴ്ചയും പൈപ്പുപൊട്ടി ആയിര കണക്കിന് ലിറ്റര്‍ വെള്ളം നഷ്ടപ്പെട്ടു.ടി ബിറോഡിലും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് പതിവ് സംഭവമാണ്. പനച്ചേപ്പള്ളി റോഡിലാകട്ടെ വാല്‍വിലെ തകരാര്‍ മൂലം വെള്ളം നഷ്ടപ്പെടുന്നതും പതിവാണ്.

കൃത്യമായി അറ്റകുറ്റ പണി നടത്താത്തതാണ് വെള്ളം പാഴാകുന്നതിന് പ്രധാന കാരണമാ യി ചൂണ്ടി കാണിക്കപ്പെടുന്നത്. ഒപ്പം പൈപ്പുകളുടെ ഗുണനിലവാരവും ചോദ്യം ചെയ്യ പ്പെടുന്നുണ്ട്.