കാഞ്ഞിരപ്പള്ളിയില്‍ ദേശീയപാതയോരത്ത് കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ ഉപേ ക്ഷിക്കുന്നത് പതിവാകുന്നു. പൂതക്കുഴി മുതല്‍ ഇരുപത്തിയാറാം മൈല്‍ വരെയുള്ള ഭാഗത്താണ് വാഹനങ്ങള്‍ ഉപേക്ഷിച്ചിരിക്കുന്നത്.

കാലപ്പഴക്കം ചെന്ന് ഉപയോഗശൂന്യമായ വാഹനങ്ങളാണ് പൂതക്കുഴി മുതല്‍ ഇരുപ ത്തിയാറാം മൈല്‍ വരെയുള്ള ഭാഗത്ത് ദേശിയ പാതയോരത്ത് കൊണ്ട് വന്ന് തള്ളിയി രിക്കുന്നത്.ലോറിയും, കാറും, ഓട്ടോറിക്ഷകളും എല്ലാം ഇതിലുള്‍പ്പെടും.പല വാഹന ങ്ങളും കാടുപിടിച്ച് മൂടിയ നിലയിലുമാണ്. കാല്‍നടയാത്രക്കാര്‍ക്ക് നടന്നു പോകുവാ നായുള്ള സ്ഥലമാണ് ഇതുമൂലം നഷ്ടപ്പെടുന്നത്.റോഡിലേക്ക് കയറി നടക്കേണ്ടി വരുന്ന യാത്രക്കാര്‍ ഇവിടെ അപകടത്തില്‍പ്പെടാനും സാധ്യതയേറെയാണ്.

കൂടാതെ സുഗമമായ വാഹനഗതാഗതത്തിനും ഇത് തടസം സൃഷ്ടിക്കുന്നു.,പ്രദേശത്തെ വര്‍ക് ഷോപ്പുകളില്‍ എത്തിക്കുന്ന വാഹനങ്ങള്‍ നന്നാക്കിയെടുക്കുവാന്‍ കഴിയാതെ വരുമ്പോഴാണ് പാതയോരത്ത് കൊണ്ട് വന്ന് തള്ളുന്നതെന്നും ആക്ഷേപമുണ്ട്. വാഹന ങ്ങള്‍ക്കൊപ്പം ആക്രി സാധനങ്ങളും ഇവിടെ പാതയോരത്ത് തള്ളിയ സ്ഥിതിയാണ്.

ഉപയോഗശൂന്യമായ ഫ്രിഡ്ജ്, ടി വി ക്രംപ് റബ്ബര്‍ എന്നിവയടക്കം ഇത്തരത്തില്‍ ഇവിടെ നിക്ഷേപിച്ചിട്ടുണ്ട്.കൂടാതെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിന്റെ അവശിഷ്ടങ്ങളും, പാതയോരത്ത് തള്ളിയ നിലയിലാണ്.

LEAVE A REPLY