കോയിപ്പള്ളി മാന്തറ റോഡിൽ ദൈവസഹായം പടിയിലെ പൊതുകിണറിന് സമീപമാണ് സാമൂഹ്യ വിരുദ്ധർ മാലിന്യം തള്ളിയത്‌. പ്ലാസ്റ്റിക് മാലിന്യങ്ങളടക്കമാണ് തള്ളിയത്. ഭ ക്ഷണ പദാർത്ഥങ്ങളുടെയും, വിവിധ തരം കറി പൗഡറുകളുടെയും കവറുകളാണ് ഏ റെയും. പൊതുവേ ജനവാസo കുറവാണ് ഈ മേഖലയിൽ. രാത്രി കാലങ്ങളിൽ വാഹന ങ്ങളിലെത്തി റോഡിന്റെ വിവിധ പ്രദേശങ്ങളിൽ  ഇത്തരത്തിൽ മാലിന്യം തള്ളാറുണ്ടെ ന്നും  പ്രദേശവാസികൾ പറയുന്നു.
സമീപത്തെ തോട്ടിലും മാലിന്യ തള്ളിയിട്ടുണ്ട്. മാന്തറ, തമ്പലക്കാട് പ്രദേശങ്ങളിലെ നിര വധി കുടുംബങ്ങളുടെ ആശ്രയമാണ് ഈ തോട്. ഇത്തരത്തിൽ ജലാശയമടക്കം മാലിനപ്പെ ടുത്തുന്ന സാമൂഹ്യ വിരുദ്ധർക്കെതിരെ ശക്തമായ  പ്രക്ഷോഭവുമായി മുന്നോട്ട് പോകു മെന്ന് വാർഡ് മെമ്പർ പി.മോഹൻകുമാർ പറഞ്ഞു
സ്ഥലത്ത് നിന്നും ലഭിച്ച കവറിലെ വിലാസത്തിന്റെ അടിസ്ഥാനത്തിൽ പൊൻകുന്നം പോലീസിൽ പരാതി നല്കിയതായും മോഹൻ കുമാർ പറഞ്ഞു.ഏറ്റുമാനൂർ കേന്ദ്രമാ ക്കി പ്രവർത്തിക്കുന്ന ഫുഡ് പ്രെടക്ട് സ്ഥാപനത്തിന്റെതാണ് കവറിലെ വിലാസം.

LEAVE A REPLY