മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി പാറത്തോട് പഞ്ചായത്ത് വിവിധ വാ ര്‍ഡുകളില്‍ നിന്നു ശേഖരിച്ച മാലിന്യങ്ങള്‍ പുളിമൂട് ഒരുമ നഗറില്‍ തള്ളാനെത്തിയത് നാ ട്ടുകാര്‍ തടഞ്ഞു. നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാലിന്യവുമായ വന്ന വാഹനം തി രിച്ചു പോയി.രാവിലെ 11 മണിയോടെയാണ് പിക്ക്അപ്പ് വാനില്‍ ഖരമാലിന്യങ്ങള്‍ പൊതുശ്മശാനത്തിന് ചേര്‍ന്നുള്ള പഞ്ചായത്ത് വക സ്ഥലത്ത് തള്ളാനായി കൊണ്ടുവന്ന ത്. ഇതറിഞ്ഞ സമീപവാസികള്‍ ചേര്‍ന്ന് പ്രതിഷേധവുമായി രംഗത്തെത്തി.
ഗൃഹോപകരണങ്ങളുടെ അവശിഷ്ടങ്ങള്‍, പഴയ ട്യൂബ് ലൈറ്റുകള്‍, കുപ്പി,ടിന്‍,നാപ്കി നുകള്‍, തുടങ്ങി പ്‌ളാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങളാണ് ഇവിടെ തള്ളാന്‍ കൊണ്ടുവ ന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് മാലിന്യങ്ങള്‍ തള്ളാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞതോടെ മാലിന്യം കൊണ്ടു വന്ന പിക്ക്അപ്പ് വാന്‍ തിരിച്ചു പോയി.
എന്നാല്‍ ഇവിടെ മാലിന്യങ്ങള്‍ സ്ഥിരമായി തള്ളാനല്ല കൊണ്ടുവന്നതെന്നും, ഇവ ക്‌ളീന്‍ കേരള കമ്പനിയെ എല്‍പ്പിക്കുന്നതിനായി തരം തിരിക്കാനാണ് കൊണ്ടുവന്നതെന്നുമാണ് വാര്‍ഡംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ.പി.സുജീലന്‍ അറിയിച്ചു.
എന്നാല്‍ ഇവിടെ തള്ളുന്ന മാലിന്യങ്ങള്‍ പിന്നീട് തരം തിരിച്ചു കൊണ്ടുപോകുമെന്ന് പറയുന്നത് വിശ്വസിക്കാന്‍ കഴിയില്ലെന്നുമാണ് പ്രദേശവാസികളുടെ പ്രതികരണം.