കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കാഞ്ഞിരപ്പള്ളി യൂണിറ്റ് സമ്മേളനം  ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചൻ തകിടിയേൽ ഉദ്ഘാടനം ചെയ്തു. പേട്ട ഗവ.ഹൈസ്കൂളി നു സമീപുള്ള പാറയ്ക്കൽ വ്യാപാര സമുച്ചയത്തിൽ നടന്ന സമ്മേളനത്തിൽ കെ.എസ് ഷാനവാസ് സമ്മേളന അധ്യക്ഷനായിരുന്നു.ഏരിയാ പ്രസിഡണ്ട് പിഎ ഇർഷാദ് മുഖ്യ പ്രഭാഷണ വും സെക്രട്ടറി ഹരികുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കാഞ്ഞിരപ്പള്ളി യൂണിറ്റ് ഭാരവാഹി കളായി പ്രസിഡന്റ് കെ.എസ് ഷാനവാസ്, സെക്രട്ടറി മാഹിൻ റോസ്, ട്രഷറർ ജാസർ ഇല്ലത്തുപറമ്പിൽ എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.