പൊൻകുന്നം: ചിറക്കടവ് തെക്കേത്തുകവല തെക്കേചെറ്റയിൽ ഹരിദാസൻ നായരുടെ പലചരക്ക് കടയിൽ ഉണ്ടൊരു വോട്ടുപെട്ടി. എന്നും തുറക്കുന്ന ബാലറ്റ് പെട്ടി. പച്ച നിറ ത്തിലുള്ള ഇരുമ്പ് ബാലറ്റ് പെട്ടി 1957ലെ തിരഞ്ഞെടുപ്പിൽ ഉണ്ടായിരുന്നതാണെന്ന് ഹരി ദാസൻ നായർ പറയുന്നു.

അക്കാലത്ത് സ്ഥാനാർഥികളുടെ ചിഹ്നം പതിച്ച പെട്ടിയാണ് ഉണ്ടായിരുന്നത്. ഉദ്യോഗസ്ഥ ർ തരുന്ന കാർഡ് ചിഹ്നം പതിച്ച പെട്ടിയിൽ നിക്ഷേപിക്കും. ഏത് പെട്ടിയിലാണൊ കൂടു തൽ കാർഡുള്ളത് അവരെ തിരഞ്ഞെടുക്കുകയാണ് പതിവ്. പെട്ടിയിൽ കാർഡ് ഇടാൻ പാകത്തിൽ നിളത്തിലൊരു ദ്വാരം മുകളിലുണ്ട്. പെട്ടി തുറന്ന് ഈ ദ്വാരം അകത്തു നിന്ന് പൂട്ടാവുന്നതാണ്. പെട്ടിക്ക് മുകളിലായി ശക്തമായ പൂട്ട് സംവിധാനമാണ് ഉള്ളത്.

തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഈ പെട്ടികൾ ലേലം ചെയ്യും. അങ്ങനെ ലേലത്തിൽ പി ടിച്ച പെട്ടികൾ ഉന്തുവണ്ടിയിൽ വിൽപ്പനയ്ക്കായി പൊൻകുന്നത്ത് എത്തിയപ്പോൾ ഹ രിദാസൻ നായർ 5 രൂപ വിലകൊടുത്ത് വാങ്ങിയതാണ് ഇത്. ആദ്യം കടയിലെ പണപ്പെ ട്ടിയായി ഉപയോഗിച്ചിരുന്ന ബാലറ്റ് പെട്ടിയിൽ ഇപ്പോൾ സിഗരറ്റ് ഉൾപ്പെടെയുള്ള സാധ നങ്ങൾ സൂക്ഷിക്കുകയാണ്.