കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയോജക മണ്ഡലങ്ങളിലേക്കുള്ള വോട്ടേഴ്സ് സ്ലിപ്പിന്റെ വിതരണം ആരംഭിച്ചു. കാഞ്ഞിരപ്പള്ളി താലൂക്കോഫിസിൽ നിന്നാണ് ബി എൽ ഒമാർക്ക് വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്തത്. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ 181 ബൂത്തുകളിലേയ്ക്കും, പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ 179 ബൂത്തുകളിലേയ്ക്കു മുള്ള വോട്ടേഴ്സ് സ്ലിപ്പുകളാണ് കാഞ്ഞിരപ്പള്ളി താലൂക്കോഫിസിൽ നിന്ന് ബൂത്ത് ലെവ ൽ ഓഫീസർമാർക്ക് വിതരണം ചെയ്തത്.പൂഞ്ഞാറിലെ 11 വില്ലേജുകളിലും, കാഞ്ഞിരപ്പള്ളിയിലെ 14 വില്ലേജുകളിലും ബി എൽ ഒ മാർ വഴി ഇവ വീടുകളിലെത്തിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നത്. ഒ രു ബൂത്തിൽ തൊള്ളായിരം മുതൽ ആയിരത്തി മുന്നൂറ് സ്ലിപ്പുകൾ വരെ വരും ദിവസ ങ്ങളിൽ ഇത്തരത്തിൽ വിതരണം ചെയ്യും .സ്കൂൾ അധ്യാപകർക്ക് പുറമെ അംഗൻവാടി ടീച്ചർമാരെയുമാണ് ബൂത്ത് ലെവൽ ഓഫീസർമാരായി ഇതിനായി നിയോഗിച്ചിരിക്കുന്ന ത്. ഫോട്ടോ പതിച്ച വോട്ടേഴ്സ് സ്ലിപ്പാണ് ഇക്കുറി വോട്ടർമാർക്ക് നൽകുന്നതെന്ന പ്രത്യേ കതയുമുണ്ട്.

കൂടാതെ വോട്ടർമാരുടെ വീടും തെരഞ്ഞെടുപ്പ് ബൂത്തും തമ്മിലുള്ള ദൂരം കാണിക്കുന്ന സാറ്റലൈറ്റ് മാപ്പിന്റെ ചിത്രവും വോട്ടേഴ്സ് സ്ലിപ്പിന്റെ മറുപുറത്തുണ്ട്.വീടുകളിൽ സ്ലിപ്പ് ലഭിക്കാതെ വരുന്ന വോട്ടർമാർക്ക് ബൂത്തുകളിൽ ഇത് ലഭിക്കാനുള്ള സൗകര്യം ഏർപ്പെടുത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു.

LEAVE A REPLY