കാ​ഞ്ഞി​ര​പ്പ​ള്ളി: ജ​നം വി​ധി​യെ​ഴു​തി, പോ​ളിം​ഗ് ശ​ത​മാ​നം കൂ​ടി, ഫ​ല​ത്തി​നാ​യി കാ​ത്തി​രി​ക്കേ​ണ്ട​ത് ഒ​രു​മാ​സം. ദേ​ശീ​യ ശ്ര​ദ്ധ​നേ​ടി ത്രി​കോ​ണ​മ​ത്സ​രം ന​ട​ന്ന പ​ത്ത​നം​തി​ട്ട പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ ക​ടു​ത്ത മ​ത്സ​ര​മാ​ണ് മൂ​ന്നു മു​ന്ന​ണി​ക​ളും കാ​ഴ്ച​വ​ച്ച​ത്. പോ​ളിം​ഗ് ശ​ത​മാ​നം കൂ​ടി​യ​ത് ആ​രെ തു​ണ​യ്ക്കു​മെ​ന്ന് ക​ണ്ട​റി​യാ​ൻ അ​ടു​ത്ത​മാ​സം 23 വ​രെ കാ​ത്തി​രി​ക്ക​ണം. ഒ​ന്ന​ര​മാ​സ​ത്തി​ലേ​റെ നീ​ണ്ടു​നി​ന്ന പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു മി​ക​ച്ച പ്ര​തി​ക​ര​ണം ക​ണ്ട​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ൾ.

ക​ഴി​ഞ്ഞ​ത​വ​ണ 66.02 ശ​ത​മാ​ന​മാ​യി​രു​ന്നു പ​ത്ത​നം​തി​ട്ട​യി​ലെ പോ​ളിം​ഗ്. ഇ​തി​നെ മ​റി​ക​ട​ക്കു​മെ​ന്ന സൂ​ച​ന രാ​വി​ലെ മു​ത​ൽ ത​ന്നെ മ​ണ്ഡ​ല​ത്തി​ൽ കാ​ണാ​നു​ണ്ടാ​യി​രു​ന്നു. രാ​ത്രി ഏ​ഴോ​ടെ ല​ഭ്യ​മാ​യ ക​ണ​ക്കു​ക​ളി​ൽ മ​ണ്ഡ​ല​ത്തി​ലെ 13,78,587 വോ​ട്ട​ർ​മാ​രി​ൽ 10,02,062 പേ​ർ വോ​ട്ടു ചെ​യ്തു. പോ​ളിം​ഗ് ശ​ത​മാ​നം 73.04. വോ​ട്ടെ​ടു​പ്പ് പ​ല​യി​ട​ങ്ങ​ളി​ലും രാ​ത്രി എ​ട്ടു​വ​രെ​യും തു​ട​ർ​ന്നു. അ​ന്തി​മ ക​ണ​ക്ക് ല​ഭ്യ​മാ​കു​ന്പോ​ൾ റെ​ക്കാ​ർ​ഡ് ശ​ത​മാ​ന​മാ​യി​രി​ക്കും പ​ത്ത​നം​തി​ട്ട​യി​ൽ. ത്രി​കോ​ണ പോ​രാ​ട്ടം ന​ട​ന്ന മ​ണ്ഡ​ല​ത്തി​ൽ ഉ​ണ്ടാ​യ പോ​ളിം​ഗ് വ​ർ​ധ​ന മു​ന്ന​ണി​ക​ൾ​ക്കു ച​ങ്കി​ടി​പ്പ് വ​ർ​ധി​പ്പി​ച്ചു.രാ​വി​ലെ ഏ​ഴി​ന് പോ​ളിം​ഗ് തു​ട​ങ്ങി​യ​പ്പോ​ൾ പ​ല​യി​ട​ത്തും യ​ന്ത്ര​ങ്ങ​ളു​ടെ ത​ക​രാ​റു​ക​ളും ബൂ​ത്തു​ക​ളി​ലെ വെ​ളി​ച്ച​ക്കു​റ​വും പ്ര​ശ്ന​ങ്ങ​ളാ​യി. ഇ​തി​നി​ട​യി​ൽ ബൂ​ത്തു​ക​ൾ​ക്കു മു​ന്പി​ൽ വോ​ട്ട​ർ​മാ​രു​ടെ നീ​ണ്ട​നി​ര രൂ​പ​പ്പെ​ട്ടു. രാ​വി​ലെ ഒ​ന്പ​തോ​ടെ 5.81 ശ​ത​മാ​നം പേ​ർ വോ​ട്ടു ചെ​യ്തു.

പ​ത്തി​ന് 15 ശ​ത​മാ​ന​മാ​യി പോ​ളിം​ഗ് കു​തി​ച്ചു​യ​ർ​ന്നു. മ​ണ്ഡ​ല​ത്തി​ലെ മി​ക്ക പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലും സ്ത്രീ​ക​ളു​ടെ​യും പു​രു​ഷ​ൻ​മാ​രു​ടെ നീ​ണ്ട ക്യൂ ​രൂ​പ​പ്പെ​ട്ടു. പ​തി​നൊ​ന്നോ​ടെ പോ​ളിം​ഗ് 21 ശ​ത​മാ​നം ക​ട​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു വ​രെ ക​ന​ത്ത പോ​ളിം​ഗ് ന​ട​ന്നു. ഏ​ഴ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും നേ​രി​യ വ്യ​ത്യാ​സ​ത്തോ​ടെ​യാ​ണ് ശ​ത​മാ​നം ഉ​യ​ർ​ന്ന​ത്.രാ​ത്രി ഏ​ഴി​ന് ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട് ചെ​യ്ത​ത് സ്ത്രീ​ക​ളാ​ണ്. 5,23,199 സ്ത്രീ​ക​ളാ​ണ് വോ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 4,81,065 പു​രു​ഷ​ന്മാ​രാ​ണ് വോ​ട്ട് ചെ​യ്ത​ത്. ആ​കെ​യു​ള്ള പു​രു​ഷ വോ​ട്ട​ർ​മാ​രി​ൽ 72.20 ശ​ത​മാ​ന​വും സ്ത്രീ​ക​ളി​ൽ 72.98 ശ​ത​മാ​ന​വും വോ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും ഒ​രു ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ട​ർ​മാ​ർ വോ​ട്ട് ചെ​യ്തു. ആ​റ​ന്മു​ള 1,62,011 കാ​ഞ്ഞി​ര​പ്പ​ള്ളി – 1,38,180 , പൂ​ഞ്ഞാ​ർ – 1,36,383, തി​രു​വ​ല്ല – 1,41,416, റാ​ന്നി – 1,32,253, കോ​ന്നി – 1,41,821, അ​ടൂ​ർ – 1,49,998.