പൂവച്ചൽ ഖാദർ, എസ് രമേശൻ നായർ എന്നിവരുടെ ഗാനരചനകൾക്ക് സംഗീതമൊരു ക്കി സുമേഷ് കൂട്ടിക്കൽ. മലയാള സിനിമാ ഗാന ശാഖയ്ക്ക്  എന്നും അഭിമാനിക്കാ വുന്ന നിരവധി അനശ്വരഗാനങ്ങൾ സമ്മാനിച്ചിട്ടുള്ള മലയാളത്തിൻറ എക്കാലത്തെയും മികച്ച ഗാനരചയിതാക്കളായ പൂവച്ചൽ ഖാദർ, എസ് രമേശൻ നായർ എന്നിവരുടെ ഗാനരചന കൾക്ക് സംഗീതമൊരുക്കി വിശുദ്ധപുസ്തകം എന്ന മലയാള സിനിമയിലൂടെ ശ്രദ്ധേയനാ കുന്നു സുമേഷ് കൂട്ടിക്കൽ എന്ന യുവ സംഗീത സംവിധായകൻ. യൂണിവേഴ്സൽ റെക്കോ ർഡ് റെക്കോർഡ് ഫോറത്തിന്റെ ഐക്കൺ അവാർഡ് ഗാനഗന്ധർവൻ പത്മശ്രീ ഡോക്ട ർ കെജെ യേശുദാസ് നിന്നും 2015 ഇൽ ഏറ്റുവാങ്ങി ശ്രദ്ധേയനായ സംഗീത സംവിധായ കൻ കൂടിയാണ് സുമേഷ് കൂട്ടിക്കൽ. രാജേഷ് കളിയിക്കൽ നിർമ്മിച്ച വിശുദ്ധ പുസ്തകം എന്ന സിനിമ ഷാബു ഉസ്മാൻറെ സംവിധാനത്തിലൂടെ ഈ മാസം 31 നാണ് തീയേറ്ററുക ളിൽ എത്തിയത്.
പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിനിമയിലൂടെ അപ്പൂസ് ആയി മലയാളി മനസ്സിൽ ഇ ടം നേടിയ ബാദുഷ നായകനായെത്തുന്ന സിനിമയാണ് വിശുദ്ധ പുസ്തകം. കൂടാതെ മ നോജ് കെ ജയൻ, മാമുക്കോയ, ഭീമൻ രഘു എന്നിവരടങ്ങുന്ന ഒരു വലിയ താരനിര ത ന്നെ ഈ സിനിമയിൽ അണിനിരക്കുന്നു.ഈ സിനിമയിൽ ഉള്ള മൂന്ന് ഗാനങ്ങൾക്കും സം ഗീതസംവിധാനം നിർവഹിച്ച സുമേഷ് കൂട്ടിക്കൽ വിധുപ്രതാപ്, ശ്രേയ ജയദീപ്, അഭിജി ത് കൊല്ലം, അന്നാബേബി എന്നീ ഗായകരെ അണിനിരത്തിയാണ് ഗാനങ്ങൾ ചിട്ടപ്പെടു ത്തിയിരിക്കുന്നത്. ഇതിൽ അഭിജിത് കൊല്ലം ആലപിച്ച മനമുരുകും നേരം എന്ന ഗാന വും ശ്രേയ ജയദീപ് ആലപിച്ച മുല്ലകൾ പൂക്കുന്ന കാലം എന്ന ഗാനവും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൻ പ്രചാരം നേടിക്കഴിഞ്ഞു.ഇടുക്കി ജില്ലയിൽ ജനിച്ചുവളർന്ന കലാകാരനാണ് സുമേഷ്. 
മലയാള സിനിമയുടെ ഗാന ചരിത്രത്തിന്റെ താളുക ളിൽ രവീന്ദ്രൻ മാഷിന്റെയും, വയലാറിന്റെയുമൊക്കെ അനശ്വര ഗാനങ്ങൾക്ക് ജീവൻ പകർന്നുകൊണ്ട് മലയാളി മനസ്സിനെ പ്രകമ്പനം കൊള്ളിച്ചിട്ടുള്ള ഇമ്പമാർന്ന ഗാനരചനകൾ നമുക്ക് സമ്മാനിച്ച പൂവച്ചൽ ഖാദർ, എസ്.രമേഷൻ നായർ എന്നീ അതുല്യ ഗാന രചയിതാക്കൾ ഒരിടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് ഗാന രചനകളുമായി തിരിച്ചെത്തുന്ന ‘വിശുദ്ധ പുസ്തകം’ എന്ന സിനിമയിലെ ഗാനങ്ങൾക്ക് ഈണം പകരുവാൻ തിരഞ്ഞെടുക്കപ്പെട്ടത് മുണ്ടക്കയം സ്വദേശിയായ ഈ യുവ സംഗീത സംവിധായകനാണ്. പ്രശസ്ഥ ഗാന രചയിതാവ് രാജീവ് ആലുങ്കൽ ഈയിടെ ഫെയ്സ് ബുക്ക് ലൈവിൽ സുമേഷ് കൂട്ടിക്കലിന്റെ സംഗീതം ഞാനൊരുപാട് ഇഷ്ടപ്പെടുന്നുവെന്നും, ആ സംഗീതം മലയാള സിനിമയ്ക്ക് ഒരുപാട് ആവശ്യമാണെന്നും അഭിപ്രായപ്പെട്ടത് ഇതിനോടകം ചലച്ചിത്ര പ്രവർത്തകർക്കിടയിൽ ഈ സംഗീത സംവിധായകൻ ശ്രദ്ധിക്കപ്പെടുവാൻ ഇടയാക്കി.
ഈ കുറഞ്ഞ കാലത്തിനിടയ്ക്ക് തന്നെ 750- ൽ അധികം ഗാനങ്ങൾക്ക് ഈണം നൽകാൻ ഈ യുവ സംഗീത സംവിധായകന് കഴിഞ്ഞു.മാത്രമല്ല,  ഗാന ഗന്ധർവ്വൻ യേശുദാസിനെ കൊണ്ട് പാടിച്ച പ്രായം കുറഞ്ഞ സംഗീത സംവിധായകൻമാരിൽ ഒരാൾ എന്നൊരു റെ ക്കോർഡ് കൂടി ഇദ്ദേഹത്തിനുണ്ട്. ഒരു സംഗീതസംവിധായകൻ എന്നതിനൊപ്പം ഒരു കീ റ്റാർ പെർഫോർമർ എന്ന രീതിയി ലും ഇദ്ദേഹം കൂടുതൽ കയ്യടി നേടുന്നു.
 സുമേഷ് കൂട്ടിക്കൽ ഒരു കീറ്റാറിസ്റ്റ് എന്ന നിലയിൽ കൂടുതൽ പ്രശസ്തിയാർജിക്കുന്നത് ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവം, മേളം മറക്കാത്ത സ്വാദ്, സൂപ്പർസ്റ്റാർ ഏഷ്യാ നെറ്റിലെ കോമഡി സ്റ്റാർസ് എന്നീ പരിപാടികളിലൂടെയാണ്.കൂടാതെ ഇൻഡ്യക്ക് അക ത്തും പുറത്തും  അവാർഡ് നൈറ്റുകൾ, സ്റ്റേറ്റ് ഷോകൾ, താര നിശ കൾ എന്നിവയിലും ശ്രദ്ധാകേന്ദ്രമാകുവാൻ ചുരുങ്ങിയ കാലം കൊണ്ട് സുമേഷ് കൂട്ടിക്കൽ എന്ന കലാകാ രനായി.
ഇതിനോടകം തന്നെ മിത്രം, കൂടാരം, ചിന്നദാദ തുടങ്ങിയ സിനിമകൾക്ക് സംഗീതം നിർ വഹിച്ച സുമേഷ് കൂട്ടിക്കൽ ഇടുക്കി ബ്ലാസ്റ്റേഴ്‌സ്, മിനി ബസാർ എന്നീ സിനിമകൾക്കും ഈണം നൽകിക്കൊണ്ടിരിക്കുന്നു.
മൺമറഞ്ഞു പോയ മലയാളത്തിന്റെ അനശ്വര ഗാന രചയിതാവ്  ഗീരീഷ് പുത്തഞ്ചേരി യുടെ വരികൾക്കാണ് മലയാള സിനിമയിൽ ആദ്യമായി  സംഗീതം നിർവഹിച്ചത്.
ഈ യിടെ യൂണിവേഴ്സൽ റെക്കോർഡ്‌സ് ഫോറത്തിന്റെ ഐക്കൺ 2016 അവാർഡ്‌സ് നമ്മുടെ ഗാനഗന്ധർവന്റെ കരങ്ങളിൽ നിന്നും ഏറ്റുവാങ്ങുവാനുള്ള ഭാഗ്യം ലഭിച്ച ആദ്യ സംഗീത സംവിധായകനാണ് സുമേഷ് കൂട്ടിക്കൽ. അവാർഡ് ദാനച്ചടങ്ങിൽ സുമേഷ് കൂട്ടിക്കൽ എന്ന സംഗീത സംവിധായകൻ എന്നെ ആകർഷിച്ചു വലയം ചെയ്തു എന്ന ഗാനഗന്ധർവന്റെ പ്രശസ്തമായ വാക്കുകളാണ് സുമേഷ് കൂട്ടിക്കലിന് മലയാള സിനിമാ ഗാന രംഗത്തേക്ക് കൂടുതൽ സജീവമാകാനുള്ള വഴി തുറന്നത്.
ഇന്ന് സിനിമാ സംഗീത രംഗത്ത് ശ്രദ്ധേയനായി മാറിയ ഇദ്ദേഹത്തിന് 2010 ൽ ഇല്യൂഷൻ ആർട്ടിസ്റ്റ് അവാർഡും നേടാൻ ഇദ്ദേഹത്തിനായി.ചിന്നദാദ എന്ന മലയാള സിനിമയിൽ ഗാനഗന്ധർവൻ യേശുദാസ് ആലപിച്ച ശിശിര വാ നിൽ എന്ന ഗാനത്തിലൂടെ ചലച്ചിത്ര രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച ഇദ്ദേഹത്തിന്റെ, “വിടപറയാതെ മാർച്ച്‌ 6” എന്ന ആൽ ബം വൻ ജനശ്രദ്ധ നേടിയിരുന്നു.  നമ്മുടെ സ്വന്തം കലാഭവൻ മണിയുടെ സ്മരണയിൽ ശ്രേയ ജയ്ദീപ് ആലപിച്ചു ബേബി മീനാക്ഷി, രഞ്ജു ചാലക്കുടി തുടങ്ങിയവർ അഭിനയി ച്ച ഈ ആൽബത്തിന്റെ വരികളും സംഗീതവും ഇദ്ദേഹത്തിന്റെ കരങ്ങളിൽ ഭദ്രമായി രുന്നു.
റിലീസ് ചെയ്തു മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽ മീഡിയ അടക്കിവാണ ഈ ഗാനം വൻ കയ്യടി നേടുകയും ചെയ്തു.ഉടൻ പുറത്തിറങ്ങുന്ന നാലോളം മലയാള സിനിമകളി ലായി സംഗീത സംവിധാനം നിർവഹിച്ച കോട്ടയം ജില്ലയിൽ നിന്നുള്ള ഈ കലാകാരനിൽ നിന്നും മലയാള സിനിമ ഇനിയുമൊരുപാട് പ്രതീക്ഷിക്കുന്നു.