കാഞ്ഞിരപ്പള്ളി:നാട്ടിലൊരാൾ പോലും വിശന്നിരിക്കരുതെന്ന ‘മുദ്രാവാക്യവുമായി കാ ഞ്ഞിരപ്പള്ളിയിൽ നടന്നുവരുന്ന വിശപ്പ് രഹിത പദ്ധതിയുടെ ഔദ്യോഗിക ഉൽഘാടനം വ്യാഴാഴ്ച പകൽ മൂന്നിന് കാഞ്ഞിരപ്പള്ളി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നട ക്കും.

കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ചീഫ് ഇമാം അബ്ദുൽ സലാം മൗലവി,എ കെ ജെ എം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ഫാദർ സാൽവിൻ അഗസ്റ്റിൻ എസ്ജെ,ഇട ച്ചോറ്റി ശ്രീ സരശ്വതി ദേവീക്ഷേത്രം മുഖ്യ കാര്യദർശി സാബു സ്വാമി എന്നിവർ ചേർന്നു സംയുക്തമായിട്ടാണ് ഉൽഘാടനം നടത്തുക.ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ രാജേ ഷ്, അഡ്വ.സെബാസ്റ്റ്ൻ കുളത്തുങ്കൽ എന്നിവർ ചടങ്ങിൽ മുഖാതിഥികളായിരിക്കും. അ യൂബ് ഓൾ ഇൻ വൺ ചടങ്ങിൽ അധ്യക്ഷനാകും.
നവ മാധ്യമ പ്രസ്ഥാനമായ സോഷ്യൽ ആക്ടീവ് ഫ്രണ്ട്സ് (എസ് എഎഫ്) ഉം ഹോട്ടൽ ആൻറ്റ് സ്റ്റോറൻറ്റ്സ് അസോസിയേഷൻ (കെ എച്ച് ആർ എ) കാഞ്ഞിരപള്ളി യൂണിറ്റും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.എല്ലാ ദിവസവും രാവിലെ ഒൻപതു മുതൽ രാത്രി എട്ടുവരെ കാഞ്ഞിരപ്പള്ളി പട്ടണത്തിലും പരിസര പ്രദേശങ്ങളിലുമുള്ള 22 ഹോ ട്ടലുകളിലാണ് ഈ പദ്ധതി ആദ്യഘട്ടമെന്ന നിലയിൽ നടപ്പാക്കിയിട്ടുള്ളത്.കാഞ്ഞിരപ്പ ള്ളിയിൽ പ്രവർത്തിക്കുന്ന എസ് ആൻഡ് എസ് ഓട്ടോമൊബൈൽസ്,പത്യാ ലടൈം ഹൗ സ്,സിവിൽ സ്റ്റേഷന് എതിർവശത്തുള്ള ഓൾ ഇൻ ഓൾ ഡിടിപി സെൻറ്റർ,കാൽടെ ക്സ് പെട്രോൾ പമ്പ് എന്നിവിടങ്ങളിൽ ഇതിനുള്ള കൂപ്പണുകൾ ലഭിക്കും. ഒരോ ദിവസവും 100 നും 120 നും ഇടയിൽ കൂപ്പൺ കൾ നൽകുന്നുണ്ട്.
ഇതിനിടയിൽ കാഞ്ഞിരപ്പള്ളി ടൗണിലും പരിസര പ്രദേശങ്ങളിലും പ്രവർത്തിക്കുന്ന വൃ ദ്ധസദനങ്ങളിലും ഭക്ഷണ സാധനങ്ങൾ എത്തിച്ചു നൽകുന്നുണ്ട്. കാഞ്ഞിരപ്പള്ളി പഞ്ചായ ത്ത് അംഗം എം എ റിബിൻഷായുടെ നേതൃത്വത്തിൽ സോഷ്യൽ ആക്ടീവ് ഫ്രണ്ട്സ് പ്രവ ർത്തകരായ വി എ ഷാജി വലിയ കുന്നത്ത്,അൻഷാദ് ഇസ്മാമായിൽ,വിപിൻ രാജു, കേ രളാ ഹോട്ടൽ ആൻറ്റ് റസ്റ്റോറൻറ്സ് അസോസി യേഷൻ പ്രവർത്തകരായ ഷാഹുൽ ഹമീ ദ് ആപ്പിൾ ബീ,അയൂബ് ഖാൻ ഓൾ ഇൻ വൺ,എസ് എഎഫ് കൺവീനർ ബാബു പൂത ക്കുഴി എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കി വരുന്നത്. കേരള പിറവി ദിന ത്തിലാണ് പദ്ധതിക്ക് തുടക്കമായത്. പദ്ധതിയുടെ പ്രവർത്തനം കൂടുതൽ സ്ഥലങ്ങളിലേ ക്ക് വ്യാപിപ്പിക്കുവാൻ പരിപാടിയുള്ളതായി സംഘാടകർ അറിയിച്ചു