മുരിക്കുംവയല്‍ ശ്രീ ശബരീശ കോളേജിന്റെ  പ്രിന്‍സിപ്പൽ പ്രൊഫ. എം. എസ്. വിശ്വം ഭരന്‍ നിര്യാതനായി.ഇന്ന് രാവിലെ 10.00 മുതൽ ശ്രീ ശബരീശ കോളേജിൽ പൊതുദർശ നത്തിന് വയ്ക്കും.ഐക്യ മല അരയ മഹാ സഭയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു പ്രൊഫ. എം. എസ്. വിശ്വംഭരൻ.

എറണാകുളം മഹാരാജാസ് കോളേജ് മുൻ പ്രിന്‍സിപ്പൽ,എം ജി യൂണിവേഴ്സിറ്റി വി ദ്യാഭ്യാസ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ എന്നീ നിലകളിൽ ശ്രദ്ധേയമായ സേവനം നട ത്തിയിട്ടുള്ള അദ്ദേഹം എഴുത്തുകാരനും ചിന്തകനും പ്രഭാഷകനും ആയിരുന്നു.  മുരി ക്കുംവയല്‍ ശബരിശ കോളജ് സ്ഥാപിക്കു ന്നതിൽ മുഖ്യപങ്കു വഹിച്ചിരുന്നു.

കടുത്ത പ്രമേഹ രോഗിയായിരുന്ന അദ്ദേഹം രാവിലെ വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here