മഹാത്മാ ഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്സില്‍ നിന്നും പി.എച്ച് .ഡി . നേടി വിനു ജെ. ജോര്‍ജ്ജ് . മാന്നാനം കെ .ഇ . കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രഫസ്സറാണ്. കാഞ്ഞിരപ ള്ളി സെന്റ് .ഡൊമിനിക്‌സ് കോളേജ് പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മുന്‍ മേധാവി ഡോ: പി . ജെ .വര്‍ക്കിയുടെയും ലൂസി വര്‍ക്കിയുടെയും മകനാണ്. ഭാര്യ ജിനു ജോസ് , മകന്‍ ഇഷാന്‍ വിനു വര്‍ക്കി .

ഇന്ത്യയിലെ ജൈവവൈവിധ്യത്തില്‍ അധിഷ്ഠിതമായ പരമ്പരാഗത അറിവുകളൂം അവ യുടെ ബൗദ്ധിക സ്വത്തവകാശവും എങ്ങനെ അന്തര്‍ദേശീയ ബന്ധങ്ങളിലും വ്യാപാര മേ ഖലയിലും നിര്‍ണായക പങ്കു വഹിക്കുന്നു എന്ന വിഷയത്തില്‍ ആയിരുന്നു ഗവേഷണ പ്രബന്ധം. പശ്ചിമഘട്ടത്തിലെ നീലഗിരി മലനിരകളിലുള്ള ആദിവാസി വിഭാഗങ്ങളായ തോഡര്‍, കുറുമ്പര്‍ , ഇരുളര്‍, കോട്ടാ എന്നിവരുടെ പരമ്പരാഗത അറിവുകളില്‍ നടത്തി യ പഠനം വിവിധ അന്തര്‍ദേശീയ സമ്മേളനങ്ങളില്‍ പ്രബന്ധങ്ങളായി അവതരിപ്പിച്ചിട്ടു മുണ്ട്.

അന്താരാഷ്ട്ര പഠന വിഭാഗത്തിന്റെ വാര്‍ഷിക കോണ്‍ഫറന്‍സില്‍ പങ്കെടുത്തിരുന്നു വി നു കാനഡയിലെ ടോറോന്റോയില്‍ നടന്ന ആ ഗോള പഠന വിഭാഗത്തിന്റെ കോണ്‍ഫറന്‍ സില്‍ ഇന്ത്യയില്‍ നിന്നുള്ള നാല് പേരില്‍ ഒരാളായിരുന്നു വിനു ജെ. ജോര്‍ജ്.

മാന്നാനം കെ. ഇ. കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് അസിസ്റ്റന്റ് പ്രഫസ്സറും മഹാ ത്മാ ഗാന്ധി സര്‍കലാശാല പൊളിറ്റിക്കല്‍ സയന്‍സ് അണ്ടര്‍ ഗ്രാജുവേറ്റ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗവുമാണ് വിനു. നിലവില്‍ കെ.പി. സി.സി ഗവേഷണ വിഭാഗം സംസ്ഥാന വിഭാഗം കോര്‍ഡിനേറ്റര്‍മാരില്‍ ഒരാളായ ഇദ്ദേഹം യൂത്ത് കോണ്‍ഗ്രസ് പൂഞ്ഞാര്‍ അസംബ്ലി മണ്ഡലം ജനറല്‍ സെക്രട്ടറി കൂടിയാണ്. ഡോ. ശശി തരൂര്‍ ചെയര്‍മാനായ ഓള്‍ ഇന്ത്യാ പ്രഫഷണല്‍സ് കോണ്‍ഗ്രസ്സിന്റെ കോട്ടയം ചാപ്റ്റര്‍ പ്രസിഡന്റ് കൂടിയാണ്.