പാറത്തോട്: പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കേരള കോണ്‍ഗ്രസ് (എം)ലെ കെ.പി സുജീലനെ വെള്ളിയാഴ്ച നടന്ന എക്‌സിക്യൂ ട്ടീവ് മണ്ഡലം കമ്മറ്റി തിരഞ്ഞെടുത്തു. യു.ഡി.എഫിലെ ധാരണ പ്രകാരം ല ഭിച്ച ഒഴിവിലേക്കാണ് സുജീലനെ തിരഞ്ഞെടുത്തിരിക്കുന്നത്.പഞ്ചായത്തി ലെ മൂന്നാം വാര്‍ഡ് വെളിച്ചാനി വാര്‍ഡില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ യത്തംഗമാണ് സുജീലന്‍.വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്‍ പഞ്ചായ ത്ത് പ്രസിഡന്റ് കൂടിയായ ഡയസ് കോക്കാട്ടിനെയും പരിഗണിച്ചിരുന്നു.

രണ്ടാം തവണ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന സുജീലന്‍ ടാപ്പിംങ് തൊഴിലാളി കൂടിയാണ്.രാവിലെ തന്റെ ജോലികള്‍ നോക്കിയ ശേഷമാണ് ഈ പഞ്ചായത്തംഗം ജന സേവന പ്രവര്‍ത്തനങ്ങല്‍ക്കിറങ്ങുന്നത്.വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും നിരവ ധി തവണ കേട്ടിട്ടുണ്ടെങ്കിലും തനിക്ക് ലഭിച്ച ഉത്തരവാദിത്വത്തെ ഏറ്റവും ഭംഗിയോടെ കൈകാര്യം ചെയ്യുന്ന ചുരുക്കം ചില പഞ്ചായത്തംഗങ്ങളില്‍ ഒരാളാണ് സുജീലന്‍.വൈ കി വന്ന് വൈസ് പ്രസിഡന്റ് സ്ഥാനവും പാര്‍ട്ടിയിലും ജനങ്ങള്‍ക്കിടയിലും സൂജീലന്‍ പ്രതിഫലേച്ഛയില്ലാതെയില്ലാതെ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ്.പാര്‍ ട്ടിയില്‍ തന്നെ പഞ്ചായത്ത് ഭരണ സമിതിയില്‍ പ്രവര്‍ത്തി പരിജയമുള്ള നേതാക്കള്‍ നില നില്‍ക്കെ സുജീലന് പാര്‍ട്ടി തലത്തില്‍ തന്നെ ലഭിച്ചിരിക്കുന്ന അംഗീകാരമാണ് വൈസ് പ്രസിഡന്റ് സ്ഥാനം.

നിലവില്‍ കേരള കോണ്‍ഗ്രസ് (എം) സെക്രട്ടറി, പാറത്തോട് സഹകരണ ബാങ്ക ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരികയാണ്. ഇത് ആദ്യ തവണയാണ് സുജീലന്‍ പഞ്ചായത്ത് ഭരണ സമിതിയിലെ പ്രധാന സ്ഥാനത്തേക്ക് എത്തുന്നത്.

യു.ഡി.എഫിലെ ധാരണ പ്രകാരം ആദ്യത്തെ മൂന്ന് വര്‍ഷം പ്രസിഡന്റ് സ്ഥാനം കോണ്‍ ഗ്രസിനും അവസാനത്തെ രണ്ട് വര്‍ഷം കോണ്‍ഗ്രസിനുമാണ്.കേരള കോണ്‍ഗ്രസിലെ ജയാ ജേക്കബും കോണ്‍ഗ്രസിലെ ടി.എം ഹനീഫയും രാജി വെച്ച ഒഴിലേക്കാണ് 17ന് പുതിയ തിരഞ്ഞെടുപ്പ് നടക്കുന്നത്.