വൈകുന്നേരം അരമണിക്കൂറോളം പെയ്ത വേനൽ മഴ കാഞ്ഞിരപ്പള്ളിയെ വെള്ളത്തി ലാക്കി. ഓടകൾ ശുചീകരിക്കാത്തതും ദേശീയപാത നവീകരണത്തിന്‍റെ ഭാഗമായി പാത യുടെ ഇരുവശങ്ങളിലും ചെയ്ത കോൺക്രീറ്റിംഗിലെ അപാകതയുമാണ് റോഡിലൂടെ വെള്ളം ഒഴുകുന്നതിനും കടകളിൽ കയറാനും ഇടയായത്.

കോൺക്രീറ്റ് ചെയ്തപ്പോൾ ഓടകളിലേക്ക് ആവശ്യമായ ഓവുകൾ ഇടാത്തതാണ് പ്ര ശ്നം സ്യഷ്ടിച്ചത്. ഓടകളിൽ മാലിന്യം നിറഞ്ഞു നില്ക്കുന്നത്  വെള്ളം ഒഴുക്ക് തടസപ്പെ ടാൻ കാരണമായതെന്ന് വ്യാപാരികൾ പറഞ്ഞു. പിന്നീട് വ്യാപാരികൾ തന്നെ മാലിന്യ ങ്ങൾ നീക്കം ചെയ്തു. ദേശീയ പാതയോരത്തെ ഓടകളിലെ മാലിന്യങ്ങൾ നീക്കം ചെ യ്ത്   വെള്ളം ഒഴുകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യം ശക്തമായി.