മുണ്ടക്കയം: പത്തനംതിട്ട പാർലമെൻറ്റ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി വീണാ ജോർജിന്റെ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഒന്നാം ഘട്ടം പര്യടനം മാർച്ച് 22, 23 തിയതികളിൽ നടക്കും.

22 ന് വൈകുന്നേരം നാലിന് ഇളംകാടു നിന്നും സ്ഥാനാർത്ഥിയെ സ്വീകരിച്ച് ഏന്തയാറി ലെത്തിക്കും.വൈകുന്നേരം അഞ്ചിന് ഏന്തയാർ ടൗണിൽ ചേരുന്ന യോഗത്തിൽ വെച്ച് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ പര്യടന പരിപാടി ഉൽഘാടനം ചെയ്യും. 23ന് രാവിലെ എട്ടിന് കല്ലത്തു നിന്നും പര്യടനം ആരംഭിക്കും.
8.15ന് മംഗളഗിരി ,8.45 നു് തീക്കോയി ടൗൺ ,ഒൻപതിന് പള്ളി വാതിൽ 9.10 ന് പഞ്ചാ യത്ത് പടി, 9.45 ന് കൊണ്ടൂർ, പത്തിനു അമ്പാറ നിരപ്പ്, 10.30 ന് മൂന്നാം തോട്, 10.45 തിടനാട്, 11 ന് ചെമ്മലമറ്റം, 11.15ന് പിണ്ണാക്കനാട് ,11.30 ന് മൈലാടി, 11.45ന് കാളകെ ട്ടി, ഉച്ചകഴിഞ്ഞ് മൂന്നിന് ചേന്നാട് മാളിക, 3.15 ന് ചേന്നാട് ടൗൺ, 3.30ന് ചെറുകുന്നം, 3.45 പുളിക്ക പാലം,നാലിന് വള തൂക്ക് ,4.15ന് തണ്ണിപ്പാറ, 4.30 ന് നെല്ലിക്കച്ചാൽ ,4.45 ന് പനച്ചികപ്പാറ, അഞ്ചിന് ചെമ്മരപ്പള്ളി, 5.15 ന് പത്താഴപടി, 5.30ന് കാരയ്ക്കാട്, 5.45ന് നടയ്ക്കൽ, ആറിന് കൊല്ലം കണ്ടം, 6.15ന് എം ഇ എസ് ജംഗ്ഷൻ, 6.30ന് പ്രൈവറ്റ് ബസ് സ്റ്റാൻഡ്, 6.45 ന് സെൻട്രൽ ജംക്ഷൻ, രാത്രി ഏഴിന് കടുവാ മുഴി, 7.10 ന് മുരിക്കോലി,7.20ന് മുട്ടം ജംഗ്ഷൻ, 7.40 ന് കെ എസ് ആർ ടി സി ജംഗ്ഷൻ, 7.45 ന് തൈ പറമ്പ് ,എട്ടിന് തെക്കേ കര എന്നിങ്ങനെയാണ് പര്യടന പരിപാടി.
പര്യടനവും സ്വീകരണ പരിപാടികളും വൻ വിജയമാക്കുവാൻ എൽഡിഎഫ് പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി സെക്രട്ടറി അഡ്വ.പി  ഷാനവാസും ചെയർമാൻ കെ ടി പ്രമ ദും അഭ്യർത്ഥിച്ചു.