പൊൻകുന്നം: നാടിന്റെ വികസനത്തിനു വേണ്ടി ഇടത് മുന്നണിക്ക് വോട്ട് ചെയ്യണമെ ന്നും കഴിഞ്ഞ 10 വർഷമായി പത്തനംതിട്ട പാർലമെൻറ് മണ്ഡലത്തിൽ വികസന മുരടി പ്പാണെന്നും ഇടത് മുന്നണി സ്ഥാനാർത്ഥി വീണാ ജോർജ്.എത്ര വ്യവസായങ്ങളും വികസ നങ്ങളും പത്തനംതിട്ടയിൽ ഉണ്ടായി എന്ന് വീണ ചോദിച്ചു.സ്ഥാനാർത്ഥി പ്രഖ്യാപനത്തി നു ശേഷം കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ ആദ്യ പരിപാടിയായ അഖിലേ ന്ത്യാ മഹിളാ അസോസിയേഷന്റെ വനിതാ പാർലമെന്റിൽ സംസാരിക്കുകയായിരുന്നു വീണാ ജോർജ്.
സുപ്രധാനമായ തിരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. അഞ്ച് വർഷം ഇന്ത്യ ഭരിച്ച ബി .ജെ.പി.സർക്കാർ ജനവിരുദ്ധ നയങ്ങളാണ് സ്വീകരിച്ചത്.ഇത് ഏറ്റവും കൂടുതൽ പറയു വാൻ കഴിയുന്നത് സ്ത്രീകൾക്കാണ്.കാരണം റോക്കറ്റ് പോലെയാണ് പാചകവാതക വി ല കൂടുന്നത്.ബി.ജെ.പി.യും കോൺഗ്രസും ഒരേ തൂവൽ പക്ഷികളാണ്. വികസനത്തിലേ ക്ക് നാടിനെ കൈ പിടിച്ചുയർത്തുവാൻ എൽ.ഡി.എഫ് സുസജ്ജമാണ്.കേരളത്തിൽ സ്ത്രീ കൾക്ക് ആത്മാഭിമാനത്തോടെ ജീവിക്കുവാൻ കഴിയുന്ന സ്ഥിതിയാണെന്നും വീണാ ജോർ ജ് പറഞ്ഞു.
പൊൻകുന്നം മഹാത്മാഗാന്ധി ടൗൺ ഹാളിൽ ചേർന്ന വനിതാ പാർലമെന്റ് സി.പി.എം സംസ്ഥാന കമ്മറ്റി അംഗം കെ.കെ.ലതിക എക്സ്.എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ചി റക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ജയാ ശ്രീധർ അധ്യക്ഷയായിരുന്നു. മഹിളാ അസോസി യേഷൻ ജില്ലാ സെക്രട്ടറി തങ്കമ്മ ജോർജ്കുട്ടി.കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷ ക്കീല നസീർ,വാഴൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് അമ്മിണിയമ്മ പുഴയനാൽ, ഗീതാ. എസ്.പിള്ള, വി.പി .രാജമ്മ എന്നിവർ സംസാരിച്ചു.ചടങ്ങിൽ ഗിന്നസ് അവാർഡ് ജേതാ വ് ലതകളരിക്കൽ, മികച്ച അംഗൻവാടി വർക്കർ അവാർഡ് ജേതാവ് പ്രസീദാകുമാരി എന്നിവർക്ക് ഉപഹാരങ്ങൾ നൽകി.