പത്തനംതിട്ടയില്‍ ആറന്മുള എംഎല്‍എ വീണാ ജോര്‍ജിന് നിര്‍ദേശിച്ച് പത്തനംതിട്ട മ ണ്ഡലം കമ്മിറ്റി.ശബരിമല വിഷയത്തെ തുടര്‍ന്ന് പ്രവചനാതീതമായ രാഷ്ട്രീയ കാലാവ സ്ഥയുള്ള പത്തനംതിട്ട ലോക്‌സഭാ നിയോജക മണ്ഡലത്തില്‍ വീണ ജോര്‍ജിനെ ഇറക്കി പരീക്ഷിക്കുകയാണ് സിപിഎം.പത്തനംതിട്ടക്ക് വേണ്ടി ഘടകകക്ഷികള്‍ ആവശ്യമുന്നയി ച്ച സാഹചര്യത്തില്‍ അന്തിമ തീരുമാനം പിന്നീട് മാത്രമെ ഉണ്ടാവുകയുള്ളൂ എന്നും അ റിയുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറന്മുള മണ്ഡലത്തില്‍ സിപിഎമ്മിന്റെ അപ്ര തീക്ഷിത സ്ഥാനാര്‍ത്ഥിയായിരുന്നു മാധ്യമപ്രവര്‍ത്തകയായ വീണ ജോര്‍ജ്.വീണയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി പാര്‍ട്ടി പ്രാദേശിക ഘടകങ്ങളില്‍ തുടക്കത്തില്‍ ചില അസ്വാ രസ്യങ്ങളുണ്ടായെങ്കിലും തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സംവിധാനം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു.7646 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വീണ ജോര്‍ജ് സിറ്റിംഗ് എംഎല്‍എ ആയിരുന്ന കോണ്‍ഗ്രസിന്റെ ശിവദാസന്‍ നായരില്‍ നിന്ന് മണ്ഡലം തിരിച്ചു പിടിച്ചത്.

ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ ഫ്രാന്‍സിസ് ജോര്‍ജിന്റെ പേര് തുടക്കത്തില്‍ പ ത്തനംതിട്ട സീറ്റിലേക്ക് പറഞ്ഞുകേട്ടിരുന്നു.എന്നാല്‍ 16 സീറ്റുകളില്‍ മത്സരിക്കാന്‍ സി പി എം തീരുമാനിച്ചതോടെ ശക്തരായ സ്വന്തം സ്ഥാനാര്‍ത്ഥികളെത്തന്നെ പോരിനിറക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. രാജു എബ്രഹാം എംഎല്‍എയുടെ പേരും ആദ്യ ഘ ട്ടത്തില്‍ പരിഗണനയില്‍ വന്നെങ്കിലും ഒടുവില്‍ വീണ ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയായി.

സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കിയ പ്രാഥമിക സ്ഥാനാര്‍ഥിപ്പട്ടിക സി.പി.എമ്മിന്റെ 16 ലോക്‌സഭാ മണ്ഡലം കമ്മിറ്റികള്‍ ചര്‍ച്ച ചെയ്യുന്നു . ഈ യോഗങ്ങളിലുയരുന്ന അഭി പ്രായങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നാളെ വീണ്ടും സംസ്ഥാന സെക്രട്ടേറിയറ്റ് ചേ ര്‍ന്ന് അന്തിമതീരുമാനമെടുക്കുക.