വെളളിയാഴ്ച്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൽ. ഡി.എഫ് സ്ഥാനാർത്ഥി വീണാ ജോർജ് ഭർത്താവ് ഡോ.ജോർജ് ജോസഫിനൊപ്പം കാഞ്ഞി രപ്പള്ളി പാസ്റ്ററൽ സെന്ററിലെത്തിയത്.രൂപതാദ്ധ്യക്ഷൻ മാർ മാത്യു അറയ്ക്കലുമായി കൂടി കാഴ്ച്ച നടത്തിയ വീണ ശേഷം ബിഷപ്പ്ന്റെ അനുഗ്രഹം തേടുകയും ചെയ്തു.

ബിഷപ്പ്നെ കാണാനെത്തിയത് സൗഹൃദ സംഭാഷണത്തിന്റെ ഭാഗമായിട്ടാണെന്നു പറ ഞ്ഞ വീണ ഇടതുപക്ഷ ജനാധിപത്യ മുന്നണി തിരഞ്ഞെടുപ്പിൽ വോട്ട് തേടുന്നത് വികസന ത്തെ മുൻ നിർത്തിയാണന്നും കാർഷിക വിളകളുടെ വിലയിടിവിൽ തീരാ ദുരിന്തത്തിലാ യിക്കുന്ന കർഷകർക്ക് മോചനം ഉണ്ടാവണമെന്നും കൂടിക്കാഴ്ച്ചക്ക് ശേഷം മാധ്യമങ്ങ ളോട് പറഞ്ഞു.പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി വി.സി സെബാസ്റ്റ്യൻ കൂടിക്കാഴ്ച്ചയിൽ സന്നിഹിതനായിരുന്നു.