കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഈ അദ്ധ്യയനവര്‍ഷം ഏറ്റവും കൂടുതല്‍ മാര്‍ക്കു നേടിയവരെയും പാഠ്യേതര വിഷയങ്ങ ളില്‍ മികവു പുലര്‍ത്തിയവരെയും അനുമോദിക്കുന്നതിനും പുരസ്‌കാരങ്ങള്‍ നല്‍കു ന്നതിനും എ.കെ.ജെ.എം.സ്‌കൂളിലെ വിദ്യാത്ഥിക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ യില്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനവും 2019 ഫെബ്രുവരി 22-ാം തീയതി വെള്ളി യാഴ്ച വൈകുന്നേരം 5 മണിക്ക് വിവിധ കലാപരിപാടികളോടെ നടത്തപ്പെടുന്നു. സ്‌കൂള്‍ മാനേജര്‍ ഫാ ജോസഫ് ഇടശ്ശേരി എസ്.ജെ. അദ്ധ്യക്ഷത വഹിക്കുന്ന പൊതു സമ്മേളനത്തില്‍ കോട്ടയം ജില്ലാ പോലീസ് മേധാവി ഹരി ശങ്കര്‍ ഐ.പി.എസ്. മുഖ്യ അതിഥിയായിരിക്കും.

സഹപാഠിക്കൊരു വീട് എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് പണി പൂര്‍ത്തിയാക്കിയ വീ ടിന്റെ താക്കോല്‍ ദാനം ചിറക്കടവ് 7-ാം വാര്‍ഡു മെമ്പര്‍ റോസമ്മ ടീച്ചറിന്റെ സാന്നി ദ്ധ്യത്തില്‍ പഞ്ചായത്തു പ്രസിഡന്റ് ജയാ ശ്രീധര്‍ നിര്‍വ്വഹിക്കുന്നു.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.സാല്‍വിന്‍ അഗസ്റ്റിന്‍ എസ്.ജെ. വിജയികളെ പ്രഖ്യാപിക്കും.കാഞ്ഞിരപ്പള്ളി പഞ്ചാ യത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ അവാര്‍ഡ് ദാനം നിര്‍ വ്വഹിക്കുന്നു.തദവസരത്തില്‍ സ ഹപാഠിക്കൊരു വീട് പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കാന്‍ സഹായിച്ച കാഞ്ഞിര പ്പള്ളി 18-ാം വാര്‍ഡിന്റെയും എന്‍.എസ്.എസ്. ദത്തുഗ്രാമത്തിന്റെയും മെമ്പര്‍ റിജോ വാളാന്തറയ്ക്ക് എന്‍.എസ്.എസ്. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജോജോ ജോസഫ് സ്നേ ഹോപഹാരം സമര്‍പ്പിക്കുന്നു.

പി.റ്റി.എ. പ്രസിഡന്റ് ജോഷി അഞ്ചനാട്ട് ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കുന്നു. വി ദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളെ കൂടാതെ സ്നേഹസേന ഡയറക്ടര്‍ ഫാ ഷെയ്സ് എസ്.ജെ.സംവിധാനം ചെയ്യുന്ന 85 ഓളം കലാകാരന്മാര്‍ പങ്കെടുക്കുന്ന വര്‍ണ്ണാ ഭമായ ‘ലൈറ്റ് ആന്‍ഡ് സൗണ്ട്” ഷോ ”വിശപ്പ്” അവതിരിപ്പിക്കും.തുടര്‍ന്ന് ഫാ അഗസ്റ്റിന്‍ പീടികമല എസ്.ജെയും ഫാ ആന്റു സേവ്യറും ചേര്‍ന്ന് ഫാ ഷെയ്സ് എസ്.ജെ. യെ ആദരിക്കും. സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ ജെയിംസ് പി. ജോണ്‍ നന്ദി രേഖപ്പെടുത്തും.

LEAVE A REPLY