വാഴൂര്‍ ഗവ.ഹൈസ്‌കൂളിന് 2 കോടി രൂപ അനുവദിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടം ഉ ദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.110 വര്‍ഷത്തി ലധികം പഴക്കമുള്ള സ്‌കൂളിന്റെ ഏറ്റവും പഴക്കമുള്ള കെട്ടിടത്തിന്റെ സ്ഥാനത്താണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. ഭാ വിയില്‍ ഹയര്‍ സെക്കണ്ടറി കൂടി അനുവദിക്കുന്നത് കൂടി കണക്കിലെടുത്ത് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിട്ടുള്ള സ്‌കൂളിന് ആദ്യഘട്ടമായി ട്ടു ള്ള ഭാഗമാണ് ഇപ്പോള്‍ പൂര്‍ത്തി യാക്കിയിരിക്കുന്നത്.
7200 ചതുരശ്ര അടി വിസ്തൃതിയില്‍ 6 ക്ലാസ് മുറികള്‍ സ്റ്റാഫ് റൂമുകള്‍, ലാബുകള്‍, ടോ യിലെറ്റ് ബ്ലോക്ക് എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ പൂര്‍ത്തിയായ കെട്ടിടത്തിന്റെ നിര്‍മ്മാണ ചുമതല പൊതുമരാമത്ത് വകുപ്പിനായിരുന്നു.സ്‌കൂള്‍ ഗ്രൗ ണ്ടില്‍ നടക്കുന്ന വിപുലമായ ഉദ്ഘാടന ചടങ്ങില്‍ ഗവ.ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് അധ്യക്ഷനായി. വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുകേഷ് കെ മണി മുഖ്യപ്രഭാ ഷണം നടത്തി. വാഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി റജി സ്വാഗതമാശംസിച്ചു, വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.