എരുമേലി : വാവർ സ്മാരക സ്കൂളിലെ വിദ്യാർത്ഥികൾ എരുമേലിയിൽ നടത്തിയ മികവുത്സവം കലാ പ്രകടനങ്ങളുടെ മികവിൽ ഏറെ ശ്രദ്ധേയമായി. പ്രൈവറ്റ് ബസ് സ്റ്റാൻറ്റ് ജംഗ്ഷനിലാരംഭിച്ച് വിവിധ സ്ഥലങ്ങൾ ചുറ്റിയ വിളംബര ജാഥ മണിമല സിഐ റ്റി ഡി സുനിൽ കുമാർ ഫ്ലാഗ് ഓഫ് ചെയ്തു.  പേട്ടക്കവലയിൽ പൊതുസമ്മേളനവും കലാ പ്രകടനങ്ങളും സംഘടിപ്പിച്ചിരുന്നു.
സ്കൂൾ മാനേജരും മഹല്ലാ മുസ്ലിം ജമാഅത്ത് പ്രസിഡൻറ്റുമായ അഡ്വ. പി എച്ച് ഷാജ ഹാൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്റ് ടി എസ് കൃഷ്ണകുമാർ ഉത്ഘാടനം ചെയ്തു. ഫ്ലോക്ക് അംഗം പി കെ അബ്ദുൽ കെരീം, പഞ്ചായത്ത് വികസന കാര്യ അദ്ധ്യക്ഷൻ കെ ആർ അജേഷ്, അംഗം ഫാരിസ ജമാൽ, നാസർ പനച്ചിയിൽ, നൗഷാദ് കുറുങ്കാട്ടിൽ, നൈസാം, ഹക്കീം മാടത്താനി, നസീർ പുത്തൻപുരയ്ക്കൽ, ചന്ദ്രദാസ്, ഫൗസിയ അസീസ്, കെ എ ഷാജഹാൻ, അൽഫിയ അജീഷ് തുടങ്ങിയവർ പ്രസംഗിച്ചു.