എല്ലാക്കാലത്തും ശബരിമല തീര്‍ത്ഥാടകര്‍ തുടര്‍ന്ന് വന്ന രീതിയില്‍ പ്രാ യഭേദമന്യ ആരു പ്രവേശിച്ചാലും യാതൊരു വിലക്കുമില്ലന്ന് എരുമേലി ജമാഅത്ത്. വിധി വരുന്നതിന് മുന്നും ശേഷവും ഒരേ പോലെ തന്നെയാ ണ്.അചാരങ്ങള്‍ക്ക് അനുസരിച്ച് അതേ രീതി തുടരുമെന്നും ആരാധനക്ര മത്തില്‍ ഇതിന് എരുമേലിയില്‍ യാതൊരു തടസവുമില്ലന്നും ജമാഅത്ത് പ്രസിഡന്റ് പി.എച്ച് ഷാജഹാന്‍ പറഞ്ഞു.

എരുമേലിയിലെ ക്ഷേത്രങ്ങളിലും നൈനാർ ജുമാ മസ്ജിദ് വലം ചുറ്റി വണങ്ങുന്നതി ലും ഭക്തർക്കൊപ്പം സ്ത്രീകളും ഉൾപ്പെടുന്ന അനുഗമിക്കുന്ന സംഘങ്ങൾ ധാരാളം എ ത്താറുണ്ട്. നിലവിൽ ആചാരപരമായി ഇതിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. അതേ സമയം ശാരീരിക അശുദ്ധി ഉള്ള സ്ത്രീകൾ പ്രവേശനം നിഷിദ്ധമായതിനാൽ ദർശന ത്തിൽ പങ്കെടുക്കാറില്ലന്ന് ദേവസ്വം ബോർഡ്‌ ഉദ്യോഗസ്ഥർ വ്യക്തമാക്കി. നൈനാർ ജുമാ മസ്ജിദിൽ തീർത്ഥാടകർക്ക് എപ്പോൾ വേണമെങ്കിലും വലം ചുറ്റി പ്രാർത്ഥന നടത്താമെന്ന് ജമാ അത്ത് പ്രസിഡന്റ്‌ അഡ്വ. പി എച്ച് ഷാജഹാൻ പറഞ്ഞു.

മസ്ജിദിനുള്ളിൽ സാധാരണയായി തീർത്ഥാടകരാരും പ്രവേശിക്കാറില്ല. തീർത്ഥാടക ർക്കും സന്ദർശകർക്കും പള്ളിയെ വലം ചുറ്റി സഞ്ചരിക്കാൻ പ്രത്യേക സൗകര്യം ഏർ പ്പെടുത്തിയിട്ടുണ്ട്. അതേസമയം ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന കോ ടതിവിധി എരുമേലിയിൽ മിക്കവരിലും വിയോജിപ്പ് ആണ് സൃഷ്‌ടിച്ചിരിക്കുന്നത്. ആചാരങ്ങൾ അതേപടി പാലിക്കപ്പെടുന്നത് വിശ്വാസങ്ങളുടെ ഭാഗമായതിനാൽ കോടതി വിധി പുനഃപരിശോദിക്കപ്പെടുന്നതിന് അവസരം നൽകണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.