വഴിയില്ല കുടിയ്ക്കാന്‍ ഒരു തുള്ളി വെള്ളവും ഇല്ല.ദുരിതകയത്തില്‍ ഒറ്റപ്പെട്ട് കഴിയുക യാണ് വാഴൂര്‍ ഗ്രാമപഞ്ചായത്തിലെ വാതല്ലൂര്‍ കോളനി നിവാസികള്‍.വേനല്‍ കടുത്ത തോടെ പ്രദേശത്ത് ആകെയുണ്ടായിരുന്ന കുടിവെള്ള ശ്രോതസ്സ് കൂടി ഇല്ലാതായതാണ് ഇ വരെ ദുരിതകയത്തിലാക്കുന്നത്. വാഴൂര്‍ ഗ്രാമപഞ്ചായത്തിലെ 4-ാം വാര്‍ഡില്‍ ഉള്‍പ്പെട്ട താണ് ഈ പ്രദേശം.

ഒന്‍പതോളം കുടുംബങ്ങളാണ് വാതല്ലൂര്‍ കോളനിയില്‍ താമസിക്കുന്നത്. വര്‍ഷത്തില്‍ 6 മാസക്കാലം മാത്രമാണ് കോളനിയിലെ കിണറുകളില്‍ വെള്ളം കിട്ടുന്നത്. പിന്നീടിങ്ങോട്ട് കിലോമീറ്ററോളം ദൂരം താണ്ടി വെള്ളം ചുമന്ന് കൊണ്ടുവരേണ്ട സ്ഥിതിയാണ്. രോഗിക ളടക്കം ഇവിടെയുണ്ട് ഇവരാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.വെള്ളം ചുമന്ന് കൊണ്ടുവരാന്‍ പോലും കഴിയാത്ത ഇവര്‍ പലപ്പോഴും കുടിവെള്ളത്തിനായി പോലും മറ്റുള്ളവരുടെ സഹായം തേടേണ്ട അവസ്ഥയാണ്.

എന്നാല്‍ ഇപ്പോള്‍ ചുമന്ന് കൊണ്ടുവരാന്‍ പോലും ഇവര്‍ക്ക് വെള്ളം ഇല്ല. വേനല്‍ കടുത്തതോടെ ഉപയോഗിച്ചു കൊണ്ടിരുന്ന കിണറില്‍ നിന്നും വെള്ളം ശേഖരിക്കാന്‍ കഴിയാത്തതാണ് പുതിയ പ്രതിസന്ധിയ്ക്ക് കാരണം. വഴിയില്ലാത്തത് മൂലം വെള്ളം വാഹനങ്ങളില്‍ കോളനിയില്‍ എത്തിക്കാനും കഴിയില്ല.

നടപ്പ് വഴിമാത്രമാണ് കോളനിയിലേയ്ക്കുള്ളത്.താമസിക്കുന്ന പ്രദേശം ഒഴികെ മറ്റ് പ്രദേശം മുഴുവന്‍ കാട് പിടിച്ച് കിടക്കുന്നത് മൂലം ഇവര്‍ക്ക് വഴി നടക്കാന്‍ പോലും വയ്യാത്ത അവസ്ഥയാണ്. ആശുപത്രിയാവശ്യo വല്ലതും ഉണ്ടായാല്‍ തന്നെ പരിചയ ക്കാരെ വിളിച്ച് വരുത്തി ആളുകളെ കസേരയില്‍ ഇരുത്തി കൊണ്ടു പോകേണ്ട അ വസ്ഥയാണ്.

പഞ്ചായത്ത് അധികൃതര്‍ അടിയന്തിരമായി കുടിവെള്ളം എത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നറിയിച്ചിട്ടുണ്ടെങ്കിലും ശ്വാശത പരിഹാരംമാണ് ഇവര്‍ക്കാവശ്യം. വെള്ളവും വഴിയുമില്ലാതെ ഒറ്റപ്പെട്ട് കഴിയുന്ന ഇവര്‍ ഈ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ നല്കിയെങ്കിലും ഇത് വരെയായിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഇവര്‍ പറയുന്നു.