ഡൽഹി ആസ്ഥനമാക്കി പ്രവർത്തിക്കുന്ന ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആന്റ് ആന്റി കറപ്ഷൻ ഫോഴ്സിന്റെ (NHRACF) സ്റ്റു ഡന്റ്സ് വിഭാഗത്തിന്റെ പ്രഥമ സംസ്ഥാന പ്രസിഡന്റായിട്ടാണ് കാഞ്ഞിരപ്പള്ളി പാ റത്തോട് പാലപ്ര സ്വദേശിയായ തെങ്ങുംപള്ളിയിൽ തിരഞ്ഞെടുക്കപ്പെട്ടത്.മുൻ എം. പിയും സംഘടനയുടെ ദേശീയ പ്രസിഡന്റുമായ ഡോ. ബൈറൺ ദേവ്,ദേശീയ ചെയർ മാൻ അഡ്വ.കെ വിജയരാഘവൻ എന്നിവരാണ് വസതിനെ നിയമിച്ചത്.
മനുഷ്യാവകാശവും സാമൂഹിക നീതിയും മുദ്രവാക്യം ഉയർത്തി രൂപീകൃതമായ ട്രസ്റ്റാണിത്.സമൂഹത്തിലെ കുട്ടികൾ, വിദ്യാർത്ഥികൾ, യുവജനങ്ങൾ, വനിതകൾ, തൊഴിലാളികൾ, പൊതു സമൂഹമെന്നിവയുടെ ഉന്നമനം ലക്ഷ്യമാക്കി രൂപീകൃതമായ സംഘടനയാണിത്.വിദ്യാർത്ഥി നേതാവ്,മികച്ച പ്രാസംഗികൻ,സംഘാടകൻ,സാമൂ ഹിക സേവകൻ,ട്രയിനർ എന്നീ നിലകളിലെ മികവാണ് വസന്തിനെ ഈ സ്ഥാനം ഏൽപ്പിക്കാൻ ദേശീയ നിരയെ പ്രേരിപ്പിച്ചത്. നിലവിൽ കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറിയാണ് വസന്ത്.
16മത് വയസിൽ രാഷ്ട്രീയ രംഗത്ത് പ്രവർത്തനം ആരംഭിച്ച വസന്ത് കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റ്, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലൂടെയാണ് കടന്നു വന്നത്. കാഞ്ഞിരപ്പള്ളി രൂപതാ യുവദീപ്തിയുടെ വൈസ് പ്രസിഡന്റായിരുന്നു. ഒപ്പം വോയിസ് ഓഫ് യൂത്ത് എന്ന ചാരിറ്റബിൾ ഓർഗനൈസേഷന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ് .ഇപ്പോൾ മെയാകുൾപ്പ എന്ന പുസ്തകത്തിന്റെ രചനയിലാണ് 21 കാരനായ ഈ യുവാവ്.

LEAVE A REPLY